തച്ചമ്പാറ : ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലവ് ഗ്രീന്‍ക്ലബ്ബ്, സോഷ്യല്‍ ഫോ റസ്ട്രി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ ജൂലായ് 17,18 തിയതികളില്‍ നടത്തിയ സൈലന്റ് വാ ലി പ്രകൃതി പഠന ക്യാംപ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. 35 അംഗങ്ങള്‍ പങ്കെ ടുത്ത യാത്രയില്‍ മഴക്കാടുകള്‍, ഇല പൊഴിയും വനങ്ങള്‍, ചോല ക്കാടുകള്‍, കിഴക്കന്‍ അട്ടപ്പാടി പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. ഭവാനിപ്പുഴയുടെ തീരത്തിലൂടെ നടത്തിയ പുഴയറിവും യാത്രയും ഹൃദ്യമായി. മുക്കാലി ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നടന്ന പരിപാ ടിയില്‍ രതീഷ് സൈലന്റ്‌വാലി, ജമാലുദ്ദീന്‍ മുക്കാലി എന്നിവര്‍ ക്ലാസ്സെടുത്തു. ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.എ.ജയകൃഷ്ണന്‍, വി.സുനില്‍കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സി.ദീപ, റൈഹാന എന്നിവരും സംഘത്തെ അനുഗമിച്ചു.