മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്ക് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ വിദേ ശമദ്യം മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. സംഭവത്തില്‍ അഗളി നെല്ലിപ്പതി സെല്‍വനാ യകി വീട്ടില്‍ മണികണ്ഠനെ (39) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആനമൂ ളി പെട്രോള്‍ പമ്പിന് സമീപത്ത് മണ്ണാര്‍ക്കാട് എസ്.ഐ വി.വിവേകിന്റെ നേതൃത്വത്തി ല്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. എ.എസ്.ഐ സുരേഷ് കുമാര്‍, പൊലിസുകാരായ രാജേഷ്, സജീവ് എന്നിവരും സംഘത്തിലുണ്ടായി രുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.