കല്ലടിക്കോട്: ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ മിനി ലോറി അതിഥി തൊഴിലാ ളിയെ ഇടിച്ച് പാതയോരത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം. കരിമ്പ എടക്കുറുശ്ശി ബഥനി സ്‌കൂളിന് സമീപം ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. കുമരംപുത്തൂര്‍ ചുങ്കത്ത് താമസിക്കുന്ന അതിഥി തൊഴിലാളി ഹസനാണ് (22) പരിക്കേറ്റത്. ജോലി കഴി ഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനായി ദേശീയപാതയോരത്ത് ബസ് കാത്തിരി ക്കുകയായിരുന്നു ഇയാള്‍. ഈ സമയം മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേ ക്ക് പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം തെറ്റി ഹസനെ ഇടിക്കുകയും ദേശീ യപാതയോരത്തെ അഴുക്കുചാലിന്റെ സ്ലാബിന് മുകളിലേക്ക് പതിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും,സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഹസന് തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. യുവാവിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും പ്രവേ ശിപ്പിച്ചു. അപകടസമയത്ത് മഴയുണ്ടായിരുന്നു. വൈകീട്ട് ഏഴേകാലോടെ പള്ളിപ്പടി പനയമ്പാടത്ത് കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും, ഇന്നോവ കാറും തമ്മി ലിടിച്ചും അപകടമുണ്ടായി. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് മേഖലയില്‍ മഴസമയത്ത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് തുടരുകയാണ്.