മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ കീഴില്‍ പത്താം തരം തുല്യതാ കോഴ്സ് 16-ാം ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള പരീക്ഷ സെപ്റ്റംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 2022-2023 വര്‍ഷം പഠനം പൂര്‍ത്തിയാ ക്കിയവര്‍ പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്തി സാക്ഷരാതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നല്‍കുന്ന പഠനം പൂര്‍ത്തീകരിച്ചതിന്റെ കോഴ്സ് സര്‍ട്ടിഫി ക്കറ്റും അനുബന്ധരേഖകളും പരീക്ഷാ ഫീസും സഹിതം ജൂലൈ 25 നകം പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമാര്‍ക്ക് നല്‍കണം. പിഴയോടുകൂടി ജൂലൈ 27 വരെയും നല്‍ കാം. 750 രൂപയാണ് പരീക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗത്തിന് ഫീസ് ഇളവുണ്ട്. മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളില്‍ പരീക്ഷ എഴുതാം. മുന്‍ വര്‍ഷങ്ങളില്‍ പരീ ക്ഷ എഴുതി വിജയിക്കാന്‍ കഴിയാത്തവര്‍ക്ക് പരാജയപ്പെട്ട വിഷയങ്ങള്‍ക്ക് മാത്രമായി ഒരു വിഷയത്തിന് 100 രൂപ പ്രകാരം ഫീസടച്ച് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും

സെപ്റ്റംബര്‍ 11 ന് മലയാളം/ തമിഴ/ കന്നഡ/, 12 ന് ഹിന്ദി, 13 ന് ഇംഗ്ലീഷ്, 14 ന് രസതന്ത്രം, 15 ന് ഊര്‍ജതന്ത്രം, 16 ന് ജീവശാസ്ത്രം, 18 ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 19 ന് ഗണിത ശാസ്ത്രം, 20 ന് സോഷ്യല്‍ സയന്‍സ് എന്നീ ക്രമത്തിലാണ് പരീക്ഷ നടക്കുക. ഉച്ചയ്ക്ക് 1.30 ന് പരീക്ഷ ആരംഭിക്കും. സവിശേഷ സഹായം ആവശ്യമുള്ളവര്‍ മെഡിക്കല്‍ സര്‍ ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ സാക്ഷരതാമിഷന്‍ മുഖാന്തിരം പരീക്ഷാഭവനി ല്‍ നല്‍കി പ്രത്യേക അംഗീകാരം നേടണം. പരീക്ഷാഭവന്റെ www.xequivalency.kerala.gov.in ല്‍ കയറി ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം.

പരീക്ഷാകേന്ദ്രങ്ങള്‍

ജി.എച്ച്.എസ് അഗളി, ഡി.എച്ച്.എസ് നെല്ലിപ്പുഴ, ജി.എച്ച്.എസ് പൊറ്റശേരി, ജി.എച്ച്.എസ്. എസ് ചെര്‍പ്പുളശ്ശേരി, എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരം, മുണ്ടൂര്‍ ഹൈസ്‌കൂള്‍, പറളി ഹൈ സ്‌കൂള്‍, പി.എം.ജി.എച്ച്.എസ്.എസ് പാലക്കാട്, ഗവ. മോയന്‍ മോഡല്‍ ജി.എച്ച്.എസ്.എസ് പാലക്കാട്, ജി.എച്ച്.എസ്.എസ് ചിറ്റൂര്‍, ഗവ ബോയ്സ് എച്ച്. എസ്.എസ് നെന്മാറ, ജി.എച്ച്. എസ്.എസ് കൊടുവായൂര്‍, ജി.എച്ച്.എസ്.എസ് കോട്ടായി, ജി.ജി.എച്ച്.എസ്.എസ് ആല ത്തൂര്‍, ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം ഈസ്റ്റ്, കെ.വി.ആര്‍.എച്ച്.എസ്.എസ് ഷൊര്‍ണൂര്‍, ജി.എച്ച്.എസ്.എസ് പട്ടാമ്പി, ജി.വി.എച്ച്.എസ്.എസ് വട്ടേനാട് എന്നിവയാണ് പാലക്കാട് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!