മണ്ണാര്‍ക്കാട്: ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ മുഖ്യഘട്ട അലോട്ട്‌മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അ പേക്ഷിക്കാം. ജൂലൈ 20ന് വൈകീട്ട് നാലുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ജൂലൈ 19 ന് രാവിലെ 9 ന് വരെ മു.സലൃമഹമ.ഴീ്.ശി ല്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ടമെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ്ങ്) മെറിറ്റ് ക്വാട്ടയില്‍ നിന്നും പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയി ല്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി) വാങ്ങിയവര്‍ക്കും വീ ണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.അപേക്ഷകര്‍ക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെ ന്റിന് അപേക്ഷിക്കാനും മറ്റും വേണ്ട നിര്‍ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്‍പ് ഡെസ്‌കുകളിലൂടെ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഒരുക്കണം.