അലനല്ലൂര്‍: എ.എം.എല്‍.പി സ്‌കൂളിലെ പൊതു വിജ്ഞാന, ആരോഗ്യ ക്ലബ്ബുകളുടെ ഉദ്ഘാടനം ഡോ. ആര്‍.ജി.ഹരിത നിര്‍വ്വഹിച്ചു. ആരോഗ്യശീലങ്ങളെ കുറിച്ച് ക്ലാസ്സു മെടുത്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനാദ്ധ്യാപകന്‍ കെ. എ.സുദര്‍ശനകുമാര്‍ അധ്യക്ഷനായി. അനീസ പുല്ലോടന്‍, പി.നിഷ, പി.എം.ഷീബ, പി.വി.ജയപ്രകാശ്, നൗഷാദ് പുത്തങ്ങോട്ട്, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജി.കെ.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രയാന്‍-3 വിക്ഷേപണത്തിന്റെ തത്സമയ പ്രദര്‍ശനവും നടന്നു.