മണ്ണാര്‍ക്കാട്: പഴയ 916 സ്വര്‍ണത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഹാള്‍മാര്‍ ക്കിങ് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (എച്ച്.യു.ഐ.ഡി – ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡ ന്റിഫിക്കേഷന്‍) സ്വര്‍ണത്തിലേക്ക് മാറാന്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് അസുലഭ അവസര വുമായി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ജൂലായ് 25 വരെ നീണ്ട് നില്‍ക്കുന്ന എച്ച്. യു.ഐ.ഡി എക്സ്ചേഞ്ച് ഉത്സവത്തിലൂടെ പഴയ സ്വര്‍ണം മാറ്റി എച്ച്.യു.ഐ.ഡി സ്വര്‍ ണാഭരണങ്ങള്‍ സ്വന്തമാക്കാം.

ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും അടങ്ങുന്ന ആറക്ക ആല്‍ഫ ന്യൂമെറിക് കോഡ് ആണ് എച്ച്.യു.ഐ.ഡി അഥവാ ഹാള്‍മാര്‍ക്കിങ് യുണീക് ഐഡന്റിഫിക്കേഷന്‍. ഹാ ള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ രേഖപ്പെടുത്തുന്ന പ്രത്യേക തിരിച്ചറിയില്‍ നമ്പരാണി ത്. പഴയ രീതിയില്‍ ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ നാല് ഗുണമേന്‍മ മുദ്രകളാണ് ഉള്ളത്. ബി.ഐ.എസ് ലോഗോ, പരിശുദ്ധി, ജൂവലറിയുടെ പേര് സൂചിപ്പിക്കുന്ന അക്ഷര ങ്ങള്‍, ഹാള്‍മാര്‍ക്ക് ചെയ്ത സ്ഥാപനത്തെ സൂചിപ്പിക്കുന്ന അക്ഷരം എന്നിങ്ങനെയാണ് സ്വര്‍ണാഭരണങ്ങളിലുള്ള നാല് ഹാള്‍മാര്‍ക്കിങ് മുദ്രകള്‍. എച്ച്.യു.ഐ.ഡി പതിപ്പിച്ച പുതിയ ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങളില്‍ ബി.ഐ.എസ് ലോഗോ, കാരറ്റ്, ആല്‍ഫ ന്യൂ മെറിക് നമ്പര്‍ എന്നീ മുദ്രകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

ജൂലായ് ഒന്ന് മുതലാണ് കേന്ദ്രസര്‍ക്കാര്‍ എച്ച്.യു.ഐ.ഡി നിര്‍ബന്ധമാക്കിയത്. സ്വര്‍ണാ ഭരണം വില്‍ക്കുകയോ പണയം വെയ്ക്കുകയോ ചെയ്യുമ്പോള്‍ ഇനി എച്ച്.യു.ഐ.ഡി മുദ്ര യില്ലാത്തതാണെങ്കില്‍ വില കുറയാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് എച്ച്.യു.ഐ.ഡി സ്വര്‍ണായി പഴയ സ്വര്‍ണം മാറ്റിയെടുക്കാന്‍ എക്സ്ചേഞ്ച് ഉത്സവം ഒരുക്കിയിട്ടുള്ളതെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഡയറക്ടര്‍ പി.ബിനീഷ് പറഞ്ഞു.

മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ആഭരണങ്ങള്‍ നല്‍കുന്നത്. ക്യാഷ് പര്‍ച്ചേസിനും പഴയ സ്വര്‍ണം മാറ്റിയെടുക്കാനും പണിക്കൂലിയില്‍ 50 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടുമുണ്ട്. മികച്ച മാറ്റ നിരക്കിനൊപ്പം പഴയ 916, 20 കാരറ്റ്, 18 കാരറ്റ് സ്വര്‍ണത്തിന് പുതിയ വിലയും ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നു. ആഭരണങ്ങള്‍ വാ ങ്ങുമ്പോള്‍ സ്വര്‍ണനാണയും സൗജന്യമായി നല്‍കുന്നു. പണിക്കൂലി ഇല്ലാതെ തന്നെ ആറ് മാസത്തെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാനും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അവസരമൊരുക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!