മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ നഗരസഭ അനുമോദിച്ചു. വിജയാദരം 2023 എന്ന പേരില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷാരയ മാസിത സത്താര്‍, വത്സലാകുമാരി, ഷെഫീഖ് റഹ്മാന്‍, ഹംസ കുറുവണ്ണ, കൗണ്‍സിലര്‍ മാരായ ടി.ആര്‍.സെബാസ്റ്റിയന്‍, കയറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി പി.ജെ.ജസിത സ്വാഗതവും ശ്രീവത്സന്‍ നന്ദിയും പറഞ്ഞു.