മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമ്പൂര്‍ണ്ണ സാമൂഹ്യ ക്ഷേ മ പദ്ധതി ‘സമഗ്ര’ യുടെ ഭാഗമായി നടപ്പാക്കുന്ന ഫാമിലി എംപവര്‍മെന്റ് മിഷന്‍ (ഫെം ) നിര്‍ധന കുടുംബങ്ങളിലെ യുവതികള്‍ക്ക് സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീ ലനം നല്‍കുന്നു. ഡിവിഷന്‍ പരിധിയിലെ ഏറ്റവും പാവപ്പെട്ട കുടുംബങ്ങളിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരും എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ വിദ്യാ ഭ്യാസ യോഗ്യതയുള്ളവരുമായ യുവതികള്‍ക്കാണ് ഓഫീസ് ഓട്ടോമേഷന്‍, ഫൈനാ ന്‍സ്അക്കൗണ്ടിങ് , ഡി.ടി.പി ആന്റ് ഗ്രാഫിക് ഡിസൈന്‍ എന്നീ തൊഴിലധിഷ്ഠിത ക മ്പ്യൂട്ടര്‍ കോഴ്സുകളില്‍ പരിശീലനം നല്‍കി കുടുംബ ശാക്തീകരണ പ്രവര്‍ത്തനത്തിന് ഫെം രൂപം നല്‍കിയിട്ടുള്ളത്. താല്പര്യമുള്ളവര്‍ പേരും വിലാസവും താല്പര്യമുള്ള കോഴ് സും സഹിതം 9746074332, 9847734269 നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു. ഈ മാസം 20നുള്ളില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും പദ്ധതിയിലേക്ക് അര്‍ഹതപ്പെട്ടവരെ തെരഞ്ഞെടുക്കും.