മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്.എസ്. എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കുള്ള അനുമോദിക്കലും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. ബാങ്ക് പരിധിയിലുള്ള, മണ്ണാര്‍ ക്കാട് നഗരസഭ, തെങ്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ ഉന്നതവിജയികളെയാണ് റൂറ ല്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ അനുമോദിച്ചത്. തുടര്‍ന്ന്,പ്രമുഖ മോട്ടിവേറ്റര്‍ ജ്യോതിസ് മോഹന്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു. ബാങ്ക് പ്രസിഡന്റ് പി.എന്‍. മോഹനന്‍, സെക്രട്ടറി എം.പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് റഷീദ് ബാബു, ഭരണസമിതി അം ഗങ്ങളായ കെ.ശിവശങ്കരന്‍, പി.രാധാകൃഷ്ണന്‍, റിയാസ്, എ.മുഹമ്മദ് അഷ്റഫ്, പി.കെ. മോഹന്‍ദാസ്, എന്‍.സി.മാണിക്കന്‍, മീന പ്രകാശന്‍, സുബൈദ, കെ.സൗമ്യ തുടങ്ങിയവ രും പങ്കെടുത്തു.