അഗളി : സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിയ ഗോത്രജീവിക പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംഘങ്ങള്‍ക്ക് കൂടുതല്‍ തൊഴില വസരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പാലക്കാട്, മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങ ളില്‍ രൂപീകരിച്ച ഗോത്രജീവിക എസ്.ടി സ്വാശ്രയ സംഘങ്ങളുടെ നേതൃയോഗം ആവ ശ്യപ്പെട്ടു. പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് തൊഴിലും ജീവനോപാധിയും ഉറപ്പു വരുത്തു വാന്‍ ഉതകുന്ന നൈപുണ്യവികസനമടക്കമുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച പദ്ധതിയാണ് ഗോത്ര ജീവിക. ഇത് പ്രകാരമുള്ള പരിശീലനം നേടിയ ഗുണഭോക്താക്ക ളെ ഉള്‍പ്പെടുത്തി ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രൂപീകരിച്ച പാല ക്കാട് ജില്ലയില്‍ 10 സംഘങ്ങളും , മലപ്പുറം ജില്ലയില്‍ 01 സംഘവും ആണുള്ളത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 375 വിദഗ്ദ തൊഴിലാളികളാണ് സംഘങ്ങളില്‍ ആകെയുള്ള അംഗങ്ങള്‍ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ്മിഷന്‍ മുഖേന നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗോത്ര ജീവിക എസ്.ടി സ്വാശ്രയ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തൊഴില്‍ വൈദഗ്യം നേടിയ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ക്ക് ഭവന നിര്‍ മ്മാണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്ക് വഹിക്കാനാകും. തുടര്‍ച്ച യായ തൊഴിലവസരങ്ങള്‍ മുഖേന പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പു വരുത്തുവാനും ജീവിത നിലവാരം ഉയര്‍ത്തുവാനും കഴി യുമെന്നും യോഗം ചൂണ്ടിക്കാട്ടി. കെട്ടിട നിര്‍മ്മാണം, മരപ്പണി , വയറിംഗ്, പ്ലംബിംഗ് , പെയിന്റിംഗ് ,ടൈലിങ് ആന്‍ഡ് ഫ്‌ളോറിങ് , ഹോളോബ്രിക്‌സ് നിര്‍മാണം, മൊബൈല്‍ ഹാന്‍ഡ് സെറ്റ് റിപ്പയറിങ് തുടങ്ങിയ മേഖലയില്‍ പരിശീലനം ലഭിച്ചവര്‍ അതാത് മേഖ ലയില്‍ തൊഴില്‍ ചെയ്യുന്നതിനാണ് സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ചത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ ത്തനങ്ങളിലും ,അനുബന്ധ തൊഴില്‍ സാധ്യതകളിലും ഗോത്ര ജീവിക സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ തുടര്‍ച്ചയായ തൊഴിലവസരങ്ങളും വരുമാനവും ഇവര്‍ക്ക് ലഭിക്കും.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേഷന്‍ സമിതിക്ക് യോഗം രൂപം നല്‍കി. സുരേഷ് വി പട്ടിമാളം (പ്രസിഡന്റ്), ലക്ഷ്മി ഷോളയൂര്‍ (വൈസ് പ്രസിഡന്റ്), രവികുമാര്‍ മട്ടത്ത്ക്കാട് (സെക്രട്ടറി), ശിവരാമന്‍ വി എം നായ്ക്കര്‍പ്പാടി (ജോയിന്റ് സെക്രട്ടറി) ,പി.കെ മുരുകന്‍ കള്ളക്കര (ട്രഷറര്‍) എന്നിവരുടെ നേതൃത്വ ത്തില്‍ പതിനൊന്നംഗ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ യോഗം തെരഞ്ഞെടു ത്തു. അട്ടപ്പാടി കോട്ടത്തറയില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി സംസ്ഥാന കോ ഓര്‍ഡി നേറ്റര്‍ പി.ജി. അനില്‍ , പ്രോജക്ട് ഓഫീസര്‍ എസ്. ജെ.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.