കോട്ടോപ്പാടം: ഭീമനാട് ഗവ.യു.പി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാര്‍ല മെന്റ് തെരഞ്ഞെടുപ്പ് നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചായിരു ന്നു വോട്ടെടുപ്പ് നടന്നത്. ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പും ഡെപ്യുട്ടി ക്ലാസ് ലീഡര്‍ തെര ഞ്ഞെടുപ്പിലും വിദ്യാര്‍ഥികള്‍ ആവേശത്തോടെ പങ്കെടുത്തു. 98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും പ്രധാന അധ്യാപകനുമായ മുഹമ്മദലി ചാലിയന്‍ ഫലപ്രഖ്യാപനം നടത്തി. ഏഴാം ക്ലാസില്‍ പഠിക്കുന്ന കെ.സി അഷ്ദാഫ് 191 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രൈം മിനിസ്റ്ററായി തെരഞ്ഞെടുക്ക പ്പെട്ടു. പ്രതിപക്ഷ നേതാവായി ഫാത്തിമ സജയും ഡെപ്യുട്ടി ലീഡറായി ആറാം ക്ലാസില്‍ പഠിക്കുന്ന എസ്. മുഹമ്മദ് അജ്‌സലിനെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷണറും സോഷ്യല്‍ ക്ലബ് കണ്‍വീനറുമായ ഉമ്മുസല്‍മ ടീച്ചര്‍ നേതൃത്വം നല്‍കി.