കാഞ്ഞിരപ്പുഴ : പാതിവഴിയില്‍ നിലച്ച ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡ് നവീക രണം പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങുന്നു. നവീകരണ ടെന്‍ഡര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഇന്നലെ മുതല്‍ സര്‍ വേ തുടങ്ങി. നിര്‍മാണം നിലച്ച് കിടക്കുന്ന റോഡില്‍ പൂര്‍ത്തിയായതും അവശേഷി ക്കുന്നതുമായ പ്രവര്‍ത്തികളെ കുറിച്ച് അറിയുന്നതിനായി ചിറക്കല്‍പ്പടി ഭാഗത്ത് നി ന്നാണ് സര്‍വേ ആരംഭിച്ചിട്ടുള്ളത്. രണ്ടാഴ്ചക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് അ റിയുന്നത്. സര്‍ക്കാര്‍ ടെന്‍ഡര്‍ അംഗീകാര കമ്മിറ്റി ഊരാളുങ്കല്‍ സൊസൈറ്റിയുടെ ടെന്‍ഡര്‍ അംഗീകരിച്ചിട്ടുണ്ട്. ഇനി ടെന്‍ഡര്‍ ഫയല്‍ കിഫ്ബി കൂടി അംഗീകരിച്ചാല്‍ സെലക്ഷന്‍ നോട്ടീസ് നല്‍കുകയും തുടര്‍ന്ന് കരാര്‍ ഒപ്പിടല്‍ നടപടികളുമുണ്ടാകുമെ ന്നാണ് കെ.ആര്‍.എഫ്.ബിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ പ്രക്രിയകളെല്ലാം പൂര്‍ത്തിയായാല്‍ താമസിയാതെ തന്നെ റോഡ് നവീകരണത്തിനുള്ള പ്രവര്‍ത്തി കളാരംഭിച്ചേക്കും.
ആദ്യഘട്ടത്തില്‍ കോണ്‍ക്രീറ്റ് ജോലികളാണ് നടത്തുയെന്ന് ഊരാളുങ്കല്‍ സൊസൈറ്റി അധികൃതകര്‍ അറിയിച്ചു. മഴ കുറയുന്നതനുസരിച്ച് കാഞ്ഞിരം നവീകരണം പ്രവര്‍ ത്തികള്‍ ആരംഭിക്കും. ഇവിടെയും ഉദ്യാനത്തിനടുത്തും പാതയോരത്ത് ഇന്റര്‍ലോക്ക് കട്ട വിരിയ്ക്കും. കാഞ്ഞിരത്തും, ഉദ്യാനത്തിന് സമീപത്തമുള്ള കനാല്‍പാലങ്ങള്‍ പൊളിച്ച് പണിയും. 18.61 കോടിയാണ് അടങ്കല്‍ തുക. ടെന്‍ഡര്‍ ഏറ്റെടുത്ത മുറയ്ക്ക് തന്നെ സര്‍വേ പ്രവര്‍ത്തനങ്ങളുമായി ഊരാളുങ്കല്‍ സൊസൈറ്റി രംഗത്തെത്തിയത് നാട്ടുകാര്‍ക്ക് പ്രതീക്ഷയും ഒരു പോലെ ആശ്വാസവും നല്‍കുകയാണ്.
തകര്‍ന്നു കിടക്കുന്ന എട്ടുകിലോ മീറ്റര്‍ റോഡ് നന്നാക്കാന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 2018ലാണ് 24.33 കോടി അനുവദിച്ചത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പറ ഞ്ഞിരുന്നത്. ഒടുവില്‍ കരാറുകാരന്‍ പണി ഉപേക്ഷിച്ച് പോവുകയും ചെയ്തു. അഞ്ച് വര്‍ഷമായി ഈ റോഡിന്റെ നവീകരണം പാതിവഴിയില്‍ നിലച്ചിട്ട്. ഇതിനിടെ അറ്റ കുറ്റപണിയ്ക്കായി 67 ലക്ഷം രൂപ അനുവദിക്കുകയും പ്രവര്‍ത്തികളാരംഭിക്കാന്‍ നീക്ക ങ്ങള്‍ നടത്തുന്നതിനിടെ പ്രതിഷേധവും ഉയര്‍ന്നു വന്നു. അറ്റകുറ്റപണിയല്ല നവീകരണ മാണ് വേണ്ടതെന്ന നിലപാടുമായി റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മ ഉറച്ചു നിന്നു. അറ്റകുറ്റപണിക്കായി എത്തിച്ച മെറ്റല്‍ ലോറികളെ തടയുകയും ചെയ്തിരുന്നു. പിന്നീട് അറ്റകുറ്റപണി നടന്നില്ല.