മണ്ണാര്‍ക്കാട്: സംസ്ഥാന യുവജന ബോര്‍ഡ് 2022 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാരത്തിന് വിവിധ മേഖലകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമപ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹി ത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികളെ നോമിനേറ്റ് ചെയ്യാം. അവാര്‍ഡിന് സ്വയം അപേക്ഷ നല്‍കാന്‍ കഴിയില്ല. അതത് മേഖലയുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. 50,000 രൂപയും പ്രശസ്തിപത്രവും പുരസ് കാരവുമാണ് ലഭിക്കുക. 2022 കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുക. സം സ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകള്‍ക്ക് മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാം. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും. ജില്ലാതല അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെ സംസ്ഥാനതല അവാര്‍ ഡിനായി പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 25 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ksywb.kerala.gov.in, 0471 2733602, 0491 2505190.