മണ്ണാര്‍ക്കാട്: തകര്‍ന്നടിഞ്ഞ കുമരംപുത്തൂര്‍ – സൗത്ത് പള്ളിക്കുന്ന് ചുങ്കം റോഡിലൂ ടെയുള്ള യാത്ര കഠിനം. മഴകൂടിയെത്തിയതോടെ പലയിടത്തും വെള്ളക്കെട്ടും രൂപ പ്പെട്ടു. ചെളിക്കളമായ റോഡിലൂടെ കുമരംപുത്തൂരില്‍ നിന്നും സൗത്ത് പള്ളിക്കുന്നിലെ ത്താന്‍ വല്ലാത്തപ്പാടാണ്. കാലങ്ങളായി തകര്‍ച്ചയെ നേരിടുന്നതാണ് ഈ പഞ്ചായത്ത് റോഡ്.
കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയില്‍ ചുങ്കം എ.യു.പി സ്‌കൂളിന് സമീപത്ത് നിന്നും തുടങ്ങി സൗത്ത് പള്ളിക്കുന്നിലെത്തുന്ന ഈ റോഡിന് ഏകദേശം രണ്ട് കിലോ മീറ്ററാണ് ദൂരം. സൗത്ത് പള്ളിക്കുന്ന്, പള്ളിക്കുന്ന്, ആവണക്കുന്ന്, നെച്ചുള്ളി, മൈലാം പാടം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് കുമരംപൂത്തൂരിലേക്ക് എത്താനുള്ള മാര്‍ഗം കൂടിയാണ്. കുഴികളും കുണ്ടുമായി കിടക്കുന്ന റോഡിന്റെ മിക്കയിടങ്ങളിലും ടാര്‍ അടര്‍ന്ന് പോയിട്ടുണ്ട്. അരുകില്‍ നിന്നും ടാര്‍ അടര്‍ന്ന് പോയത് വലിയ വാഹനങ്ങള്‍ ക്കാണ് പ്രയാസം സൃഷ്ടിക്കുന്നത്. വാഹനങ്ങള്‍ക്ക് അരികൊരുക്കി നല്‍കുമ്പോള്‍ പാത യോരത്തെ ചെളിയില്‍ പൂണ്ട് പോകുന്നതാണ് വെല്ലുവിളി. മുമ്പ് അറ്റകുറ്റപണി നടത്തി യ റോഡാണിപ്പോള്‍ തകര്‍ന്ന് കിടക്കുന്നത്. ഇത് പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കു ന്നു.
2021-22 വാര്‍ഷിക പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ വിനിയോ ഗിച്ച് കുറച്ച് ഭാഗം ടാറിംഗും തുണ്ടുവരമ്പ് പാടം ഭാഗത്ത് റോഡ് വീതി കൂട്ടുകയും ചെയ്തി രുന്നു. റോഡ് റീടാര്‍ ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും ജനങ്ങളുടെ ആവശ്യാര്‍ഥം തുണ്ടു വരമ്പ് പാടം ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിന് മുന്‍ഗണന നല്‍കുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ പറഞ്ഞു. സ്വകാര്യവ്യക്തി സ്ഥലം വിട്ട് നല്‍കിയതിനാല്‍ ഈ പ്രവര്‍ത്തി എളുപ്പവുമായി. ഇരുവശങ്ങളും കരിങ്കല്ല് കെട്ടി ഉയര്‍ത്തി ഓവുപാലമടക്കം സ്ഥാപിച്ചാണ് ഇവിടെ പ്രവര്‍ത്തി നടത്തിയത്. സൗത്ത് പള്ളിക്കുന്ന് മുതല്‍ നിസ്‌കാരപള്ളി വരെയുള്ള റീടാറിംഗും നടത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രവര്‍ത്തികള്‍ നടത്തിയത്. എന്നാല്‍ നിലവിലെ റോഡി ന്റെ ശോച്യാവസ്ഥ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
അതേ സമയം ഈ റോഡ് റീടാറിംഗ് നടത്തുന്നതിനായി 12 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് നീക്കി വെച്ചിട്ടുണ്ട്. ജലജീവന്‍ മിഷന്‍ പൈപ്പ് വിന്യാസ പ്രവര്‍ത്തികളും മഴയും കാരണ മാണ് പ്രവര്‍ത്തി തുടങ്ങാന്‍ വൈകുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി അറിയിച്ചു. തകര്‍ച്ച ഏറെയുള്ള ചുങ്കം എ.യു.പി സ്‌കൂള്‍ ഭാഗത്ത് നിന്നും മുന്നോട്ട് റീടാറിംഗ് നടത്താനാണ് നീക്കം. റോഡ് പൂര്‍ണമായി റീടാറിംഗ് നടത്തുന്നിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയിട്ടുള്ള തായും പ്രസിഡന്റ് അറിയിച്ചു.