പാലക്കാട്: സി.പി.ഐ നേതാവ് ആനിരാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ വനിതാ കമ്മിറ്റി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെ .ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി പി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി നേതാക്കളായ ഡോ.പ്രിയ, രശ്മി കൃഷ്ണന്‍, റീജ, ബിന്ദു, ശാന്തമണി, ഡോ.മേരി ജൂലിയറ്റ്, നിഷ നടരാജന്‍, ഡോ.സോമ, അര്‍ച്ചന എന്നിവര്‍ നേതൃത്വം നല്‍കി. ഡോ.വി.എം. പ്രദീപ്, ദിലീപ്, ഫല്‍ഗുണന്‍, മുകുന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.