കരുതലും കൈത്താങ്ങും അദാലത്ത്: മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു
പാലക്കാട്: ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തുമായി ബ ന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ മന്ത്രിമാരായ എം.ബി രാജേഷ്, കെ. കൃഷ്ണന്‍കുട്ടി എന്നിവ രുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ ന്നു. 7073 പരാതികളാണ് ആകെ ലഭിച്ചത്. 28 വിഷയങ്ങളില്‍ ഉള്‍പ്പെടാത്ത അദാലത്ത് വേദിയില്‍ നേരിട്ട് സ്വീകരിച്ച പരാതികളുടെ തീര്‍പ്പാക്കലും ഇന്ന് അവലോകനം ചെയ്തു. അത്തരം പരാതികളില്‍ നടപടി ഉറപ്പാക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. ഒരുമാസ ത്തിന് ശേഷം വീണ്ടും അവലോകനയോഗം ചേരുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
അദാലത്തില്‍ വന്ന അവശേഷിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനും തുടര്‍നട പടികള്‍ക്കുമായി ഓരോ വകുപ്പിലും പ്രത്യേകമായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടു ത്തണമെന്നും പരിഹരിച്ച പരാതികളുടെ വിശദാംശങ്ങള്‍ അടുത്ത യോഗത്തില്‍ കൃ ത്യമായി അറിയിക്കണമെന്നും മന്ത്രിമാര്‍ യോഗത്തില്‍ പറഞ്ഞു.
ജില്ലാതലത്തില്‍ എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി ഡാഷ് ബോര്‍ഡ് തയ്യാറാക്ക ണമെന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികള്‍, പരിഹരിച്ചവ ഉള്‍പ്പെടെ രേഖപ്പെടുത്തി പൊതുജനങ്ങള്‍ക്കും മന്ത്രിമാര്‍ക്കും എല്ലാ ഉദ്യോഗസ്ഥര്‍ക്കും കാണാ വുന്ന തരത്തില്‍ സുതാര്യമാകണമെന്നും വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി യോഗത്തില്‍ പറഞ്ഞു. എല്ലാ വകുപ്പുകളും സമയബന്ധിതമായി അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിരന്തരം വിശകലനം ചെയ്യാവുന്ന ഒരു സാങ്കേതിക സംവി ധാനമാക്കി അത് മാറ്റണമെന്നും മന്ത്രി പറഞ്ഞു.
പരാതികള്‍ സമയബന്ധിതമായി തീര്‍ത്തു എന്ന് വകുപ്പ് മേധാവികള്‍ ഉറപ്പ് വരുത്തണം. അദാലത്തിലെ പരാതികള്‍ തീര്‍പ്പാക്കി എന്ന് ഉറപ്പാക്കുന്നത് വരെ നിരന്തരമായ ഇട പെടലുകള്‍ ഉണ്ടാവും. സര്‍ക്കാരിന്റെ അദാലത്തുകളില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയും വിശ്വാസവും ഉണ്ട്. അത് പാലിക്കാന്‍ കഴിയണം. പാലിച്ചു എന്ന് സര്‍ക്കാര്‍ ഉറപ്പുവ രുത്തുമെന്നും തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് യോഗത്തില്‍ പറഞ്ഞു.
ഓരോ വകുപ്പുമായി ബന്ധപ്പെട്ട ലഭിച്ച പരാതികളും തീര്‍പ്പാക്കിയ പരാതികളും യോഗത്തില്‍ വിലയിരുത്തി. പരാതികള്‍ പരിഹരിക്കപ്പെടുന്നതിന് തടസങ്ങള്‍ ഉണ്ടെങ്കില്‍ സമയബന്ധിതമായി ഇടപെടലുകള്‍ നടത്തി എത്രയും വേഗം പരിഹ രിക്കണമെന്നും യോഗത്തില്‍ മന്ത്രിമാര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, എ.ഡി.എം കെ. മണികണ്ഠന്‍, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, പാലക്കാട് ഡി.എഫ്.ഒ കുറ ശ്രീനിവാസ്, റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണ, ആര്‍.ഡി.ഒ. ഡി. അമൃതവല്ലി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.