മണ്ണാര്‍ക്കാട്: 2022-23 സീസണില്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവ നും കൊടുത്തു തീര്‍ക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവ ദിയ്ക്കാന്‍ ബാങ്കിംഗ് കണ്‍സോര്‍ഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവില്‍ സ പ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. 2023 മാര്‍ച്ച് 28 വരെ സംഭരിച്ച നെല്ലി ന്റെ തുക പൂര്‍ണ്ണമായും നല്‍കിയിരുന്നു. മെയ് 15 വരെ പി.ആര്‍.എസ് നല്കിയ നെല്ലി ന്റെ വില കര്‍ഷകര്‍ക്ക് നിലവില്‍ വിതരണം ചെയ്തുവരികയാണ്. മെയ് 15 ന് ശേഷം ശേഖരിച്ച നെല്ലിന്റെ തുക കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരു ന്നു. ഇതിനാവശ്യമായ 400 കോടി രൂപ കൂടി അനുവദിക്കുന്നതിന് എസ്.ബി.ഐ, കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുള്‍പ്പെടുന്ന ബാങ്കിംഗ് കണ്‍സോര്‍ഷ്യവുമായി നട ത്തിയ ചര്‍ച്ചകളില്‍ അനുകൂല തീരുമാനമാവുകയായിരുന്നു. ഇത് സംബന്ധിച്ച് ബാങ്കിം ഗ് കണ്‍സോര്‍ഷ്യവുമായി 14ന് ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
2022-23 സീസണില്‍ 2,49,224 കര്‍ഷകരില്‍ നിന്നും 7.30 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭ രിച്ചു. ഇതിന്റെ വിലയായി 2060 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. ഇതില്‍ ഈ മാര്‍ച്ച് 31 വരെ പേ ഓര്‍ഡര്‍ നല്കിയ കര്‍ഷകര്‍ക്ക് 740.38 കോടി രൂപ നേരിട്ടും 194.19 കോടി രൂപ കേരളാ ബാങ്ക് വഴി പി.ആര്‍.എസ് വായ്പയായും നല്കി. മാര്‍ച്ച് 29 മുതല്‍ മെയ് 15 വരെ പേ ഓര്‍ഡര്‍ നല്കിയ 55,716 കര്‍ഷകര്‍ക്ക് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് എടുത്തിട്ടുള്ള 700 കോടി രൂപ വായ്പയില്‍ നിന്ന് 588.26 കോടി രൂപ വിതരണം ചെയ്തു. ഈ സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയായി ബാങ്കുകളുടെ കണ്‍സോ ര്‍ഷ്യത്തില്‍ നിന്നെടുത്ത 700 കോടി രൂപ ഉള്‍പ്പെടെ വിതരണം ചെയ്തു കഴിയുമ്പോള്‍ 1634.57 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. ധാരാണാപത്രം ഒപ്പുവച്ച ശേഷം തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ വെള്ളിയാഴ്ച തന്നെ ആരംഭിക്കും. ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സപ്ലൈകോ സി.എം.ഡി.യ്ക്ക് നിര്‍ദ്ദേശം നല്കിയതായി മന്ത്രി അറിയിച്ചു.