അഗളി: അഗളിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍, പ്രാക്തനാ ഗോത്രവിഭാഗമായ കുറുംബ വിഭാഗക്കാര്‍ക്കുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത് വട്ട്‌ലക്കി ഫാമിങ് സൊസൈറ്റിക്ക് അനുവദിച്ച വനിതാ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ്, ഷോളയൂരിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം 15 ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ-ദേവസ്വം-പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. പോസ്റ്റ്‌ മെട്രിക് ഹോസ്റ്റല്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിവ രാവിലെ 11.30 നും ഷോള യൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍, വനിതാ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഉച്ചക്ക് 2.30 നും നടക്കും. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാവും. വി.കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി.ആര്‍. മേഘശ്രീ, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണപ്രകാശ്, ജനപ്രതിനിധികള്‍, ഉദ്യോഗ സ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

മികച്ച പഠന സൗകര്യം ഉറപ്പാക്കി പ്രീ-മെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍

അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയാണ് പ്രീ-മെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ നിര്‍മിച്ചിരിക്കുന്നത്. നാല് നിലകളിലായി 3,36,88,000 രൂപ ചെലവിലാണ് പ്രീമെട്രിക് ഹോസ്റ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 60 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാം. മൂന്ന് നിലകളിലായി 4,74,00,000 രൂപ ചെലവിലാണ് അഗ ളി പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 60-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ താമസിക്കാന്‍ കഴിയും.

19 ഊരുകളിലേക്കായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

അട്ടപ്പാടി പുതുര്‍ പഞ്ചായത്തിലെ പ്രാക്തന ഗോത്രവിഭാഗമായ 19 കുറുംബ ഊരുകളി ലേക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നു. പ്രദേശത്തെ 700-ഓളം കുടുംബങ്ങളിലെ 2500-ലധികം വരുന്ന ജനങ്ങള്‍ക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രയോജനപ്പെടും. എല്ലാ ഊരുകളിലും മാസത്തില്‍ രണ്ട് തവണ ഡോക്ടറും നേഴ്‌സും അടങ്ങുന്ന ടീം എത്തുന്ന രീതിയിലാണ് മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കിയി രിക്കുന്നത്. വിദൂര ഊരുകളില്‍ ചികിത്സ ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിക്കുന്നത്.

വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കി നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ്

ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് വട്ട്‌ലക്കി കോപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയില്‍ വനിതകളുടെ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. അട്ടപ്പാടിയിലെ പത്ത് വനിതകള്‍ക്കാണ് പുതിയ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റിലൂടെ തൊഴില്‍ ഉറപ്പായിരിക്കുന്നത്. പ്രത്യേക പരിശീലനം നല്‍കിയാണ് നോട്ട്ബുക്ക് നിര്‍മാ ണം ആരംഭിച്ചത്. ഇതിനകം 2000-ത്തിലധികം നോട്ട്ബുക്കുകള്‍ നിര്‍മിച്ചു കഴിഞ്ഞു. തുടക്കത്തില്‍ ഒരു ദിവസം 400 രൂപയിലധികം വരുമാനം ഒരാള്‍ക്ക് ഇതിലൂടെ ലഭിക്കും. നിര്‍മ്മാണം വര്‍ധിപ്പിച്ച് കൂടുതല്‍ നോട്ട്ബുക്കുകള്‍ നിര്‍മ്മിക്കാനാണ് യൂണിറ്റിലൂടെ ലക്ഷ്യമിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!