മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ജൂലായ് 18ന് സൗജന്യ ഇ.എന്‍.ടി ശസ്ത്രക്രിയ ക്യാംപ് നടക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണി വരെയാണ് ക്യാംപ്. കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജന്‍മാരായ ഡോ.അര്‍ഷാദ്, ഡോ.അംജദ് ഫാറൂഖ് എന്നിവര്‍ നേതൃ ത്വം നല്‍കും.
സ്ഥിരമായ മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, കഫക്കെട്ട്, കേള്‍വിക്കുറവ്, ചെവിയില്‍ പഴുപ്പ്, കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള അമിതമായ കൂര്‍ക്കം വലി, ഉറക്കം ശരി യാവാത്ത അവസ്ഥ, ശബ്ദത്തില്‍ പതര്‍ച്ചയോ വ്യത്യാസങ്ങളോ അനുഭവപ്പെടുക, തൊ ണ്ടയില്‍ തടസം, വിട്ടുവിട്ടുണ്ടാകുന്ന തലവേദന, തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ക്യാംപില്‍ പങ്കെടുത്ത് ചികിത്സ തേടാം.
കര്‍ണപടത്തിലെ ദ്വാരം റിപ്പയര്‍ ചെയ്യുന്നതിനുള്ള ടിംപനോപ്ലാസ്റ്റി ശസ്ത്രക്രിയ, ചെ വിയിലെ അസ്ഥികള്‍ ഉറയ്ക്കുന്നത് മൂലമുള്ള കേള്‍വിക്കുറവ് പരിഹരിക്കാനുള്ള സ്റ്റെപെഡെക്ടമി ശസ്ത്രക്രിയ, മധ്യകര്‍ണ്ണത്തില്‍ നീര് നിറയുന്നത് മൂലമുള്ള കേള്‍വി ക്കുറവ് പരിഹരിക്കുന്നതിനുള്ള മിറിംഗോട്ടമി ശസ്ത്രക്രിയ, മൂക്കിലെ ദശവളര്‍ച്ച യ്ക്കുള്ള കോബ്ലേഷന്‍ ശസ്ത്രക്രിയ തുടങ്ങിയ മിതമായ നിരക്കില്‍ ലഭ്യമാകും. ആ രോഗ്യ ഇന്‍ഷൂറന്‍സ്, മെഡിസെപ്, പ്രൈവറ്റ് ഇന്‍ഷൂറന്‍സ് തുടങ്ങിയവയും ലഭ്യമായി രിക്കുമെന്നും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. ബുക്കിംഗിന് 04924 227700 എന്ന നമ്പറില്‍ വിളിക്കുക.