മണ്ണാര്‍ക്കാട്: കേരളത്തില്‍ ജൂലൈ 13, 14 വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറന്‍ ബം ഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ മുതല്‍ ജൂലായ് 12 വരെ 619 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചതായാണ് ഇന്ത്യ മെറ്ററോള ജിക്കല്‍ ഡിപ്പാര്‍ട്ടമെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 915.7 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിടത്താ ണിത്. 32 ശതമാനം മഴയുടെ കുറവാണ് നേരിട്ടത്. പാലക്കാട് ജില്ലയിലാകട്ടെ 677.5 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട ഇക്കാലയളവില്‍ കിട്ടിയത് 385.9 മില്ലീ മീറ്റര്‍ മഴയും. 43 ശതമാനം കുറവ്. ജൂണ്‍ മാസത്തില്‍ പൊതുവേ മഴ കുറഞ്ഞിരുന്നു. ജൂലായ് ആദ്യവാരം കനത്ത മഴ ലഭിച്ചെങ്കിലും പിന്നീട് കാലവര്‍ഷം ദുര്‍ബലമായി. മണ്ണാര്‍ക്കാട് താലൂക്കിലാണ് കൂടുതല്‍മഴ ലഭിച്ചതും. അത്രയേറെ കെടുതികളുമുണ്ടായി. ഒരു ഡസനിലധികം വീടു കള്‍ തകര്‍ന്നു. പലയിടങ്ങളിലും മരങ്ങള്‍ പൊട്ടി വീണാണ് അപകടമുണ്ടായത്. ഗതാഗ തവും വൈദ്യുതിയും തടസ്സപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഒരാഴ്ച മുന്‍പ് ഇരുകരകളും തൊട്ടൊഴുകിയ താലൂക്കിലെ പുഴകള്‍ മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്ന നിലയി ലാണ്. മഴക്കുറവ് കാര്‍ഷികമേഖലയേയും ബാധിച്ചിട്ടുണ്ട്.