പാലക്കാട്: ഓണത്തിന് മലയാളികള്‍ക്ക് പൂക്കളം ഒരുക്കാന്‍ ജില്ലയില്‍ 88.7 ഏക്കറില്‍ പൂ കൃഷി ഒരുക്കി കുടുംബശ്രീ ജെ.എല്‍.ജി യൂണിറ്റുകള്‍. 17 പഞ്ചായത്തുകളിലായി 28 ജെ. എല്‍.ജി യൂണിറ്റുകളാണ് പൂകൃഷി ആരംഭിച്ചത്. ജമന്തി, ചെണ്ടുമല്ലി, വാടാമല്ലി എന്നിവ യാണ് വ്യാപകമായി കൃഷി ചെയ്തിട്ടുള്ളത്. പൂകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കുടുംബശ്രീ കര്‍ഷകര്‍ക്ക് കുടുംബശ്രീ നാട്ടുചന്ത, ഓണച്ചന്ത, മറ്റ് പ്രാദേശിക വിപണി കള്‍ മുഖേന ഈ ഓണക്കാലത്ത് മികച്ച വരുമാനം നേടാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ജില്ലാതല അവലോകന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓ ര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസന്‍, ഫാം ലൈവ്ലിഹുഡ് ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എ മുഹമ്മദ് നൗഷാദ്, കൃഷി ഓഫീസര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.