മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോട് പാലത്തിന് സമീ പം അപകടം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വേഗതനിയന്ത്രണ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അമിത വേഗതയും അശ്രദ്ധയു മാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മാസ ത്തിനിടെ അഞ്ചോളം വാഹനാപകടങ്ങള്‍ നടന്നതില്‍ ഒരു ജീവന്‍ പൊലിഞ്ഞു.

ജൂണ്‍ 30ന് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി പാതയോരത്തെ ക്രാഷ് ഗാര്‍ഡിലിടിച്ച് കയറിയതാണ് ഒടുവിലത്തെ സംഭവം. ജൂണ്‍ ഏഴിന് സ്വകാര്യ ബസിന്റെ പിറകില്‍ പി ക്കപ്പ് വാന്‍ ഇടിച്ചു കയറി. ആര്‍ക്കും പരിക്കില്ല. 12ന് കെ.എസ്.ആര്‍.ടി.സി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിച്ചു. പരിക്കേറ്റ ഓട്ടോറിക്ഷയാത്രക്കാരന്‍ ചികിത്സയില്‍ കഴി യുന്നതിനിടെ മരിച്ചു. 13ന് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരി ക്കേറ്റു. 20ന് പാലക്കാട് നിന്നും വരികയായിരുന്ന ചരക്ക് ലോറി ക്രാഷ് ഗാര്‍ഡില്‍ ഇടി ച്ചും അപകടമുണ്ടായി.

ചൂരിയോട് പാലത്തിലേക്ക് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും തൊട്ടുമുന്നില്‍ റോഡി ന് വളവാണ്. ഇടതുഭാഗത്ത് താഴ്ചയും. പുഴയിലേക്ക് വാഹനങ്ങള്‍ നീങ്ങി നിരങ്ങി മറിയാ നും സാധ്യതയുണ്ട്. ദേശീയപാത നവീകരണത്തോടെ പുതിയ പാലവും നല്ല റോഡും വന്നതോടെ വാഹനങ്ങള്‍ക്ക് വേഗമേറിയിട്ടുണ്ട്. മഴ സമയത്താകട്ടെ റോഡിന്റെ ഉപരി തലത്തിന് മിനുസം വര്‍ധിക്കുകയും ചെയ്യും. പാതയ്ക്ക് ഇരുവശവും ക്രാഷ് ഗാര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. ഈഭാഗത്ത് നിയന്ത്രണം വിടുന്ന വാഹനങ്ങള്‍ ക്രാഷ് ഗാര്‍ഡിലിടിച്ച് നില്‍ക്കുന്നതിനാലാണ് ദുരന്തങ്ങള്‍ വഴിമാറുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് അപകടങ്ങള്‍ തടയാന്‍ അധികൃതര്‍ നടപടിയെടു ക്കണമെന്നാണ് ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!