മണ്ണാര്‍ക്കാട്: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ഇന്റര്‍ ട്രാന്‍സ്ഫറബിലിറ്റി സാധ്യ മാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തര വ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥ ലംമാറ്റം സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. അ പേക്ഷ മുതല്‍ സ്ഥലം മാറ്റ ഉത്തരവ് വരെ പൂര്‍ണമായും ഓണ്‍ലൈനില്‍ പൂര്‍ത്തീകരിച്ച ആദ്യ സ്ഥലംമാറ്റ നടപടിയാണിത്. മൂന്ന് വര്‍ഷം ഒരു ഓഫീസില്‍ പൂര്‍ത്തിയാക്കിയ എ ല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ 31451 ജീവ നക്കാരുടെയും എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ ശേഖരിച്ച് കുറ്റമറ്റ നിലയിലാണ് പ്ര ക്രീയ നടന്നത്.സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമായി ആകെ 13279 പേരാണ് സ്ഥ ലംമാറ്റത്തിന് അപേക്ഷിച്ചത്. ഇതില്‍ സംസ്ഥാനതല സ്ഥലംമാറ്റത്തിന് അപേക്ഷിച്ച 7875 പേരില്‍ അര്‍ഹരായ 6316 പേര്‍ക്ക് (80.2%) മാറ്റം അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെ ടുവിച്ചിരിക്കുന്നത്.
ജില്ലാ തല സ്ഥലം മാറ്റങ്ങളുടെ നടപടികള്‍ പുരോഗതിയിലാണ്, ഈ ഉത്തരവ് ഉടന്‍ പുറ ത്തിറങ്ങും. ഇത്രയും വിപുലമായ സ്ഥലംമാറ്റ നടപടിയും ചരിത്രത്തില്‍ ആദ്യമാണ്.ഒരു ഓഫീസില്‍ മൂന്ന് വര്‍ഷമായ ജീവനക്കാരെ നിര്‍ബന്ധമായും, അല്ലാത്തവരെ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലംമാറ്റത്തിന് പരിഗണിച്ചത്. പൂര്‍ണമായും ജീവനക്കാരെ വിശ്വാസത്തിലെടുത്താണ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയത്. സ്ഥലം മാറ്റ മാനദണ്ഡങ്ങളുടെ കരട് തയ്യാറാക്കി സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത്, അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഏകകണ്ഠമായാണ് അന്തിമമാക്കിയത്. നിര്‍ ദേശങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അസോസി യേഷനുകളുമായും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്ഥലംമാറ്റം നടത്തി, പദ്ധതി നടത്തിപ്പിന് വേഗം കൂട്ടണമെന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ ആവശ്യം കൂടി ഫലം കാണുകയാണ്.
നിശ്ചിത നിബന്ധനകള്‍ക്ക് അനുസൃതമായി പരാതികള്‍ക്ക് ഇടനല്‍കാതെ പൂര്‍ണമാ യും ഓണ്‍ലൈനിലാണ് സ്ഥലംമാറ്റ പ്രക്രീയ പൂര്‍ത്തിയാക്കിയത്. ജീവനക്കാര്‍ക്ക് താത്പ ര്യമുള്ള ഓഫീസും വിഭാഗവും ഓണ്‍ലൈനില്‍ പരിധിയില്ലാതെ തെരഞ്ഞെടുക്കാനും, കരട് ലിസ്റ്റില്‍ അപ്പീല്‍ നല്‍കാനുമുള്ള അവസരം നല്‍കിയിരുന്നു. സ്ഥലംമാറ്റ പ്രക്രീയ യില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകു പ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.സീനിയോറിറ്റിക്കും താത്പര്യത്തിനും അനുസൃ തമായി ജോലി ഓരോ ജീവനക്കാരനും ഉറപ്പാക്കാന്‍ നടപടിയിലൂടെ സാധിച്ചു. മൂന്ന് വര്‍ ഷത്തിലൊരിക്കലുള്ള നിര്‍ബന്ധിതമായ മാറ്റം കാര്യശേഷി വര്‍ധിപ്പിക്കാനും അഴിമതി യുടെ സാധ്യത തടയാനും സഹായകമാണ്. പരാതികളില്ലാതെയും സുതാര്യമായും ട്രാന്‍ സ്ഫര്‍ പ്രക്രീയ പൂര്‍ത്തിയാക്കാനായി. നടപടികള്‍ വിജയകരമായി നടപ്പിലാക്കിയ വകുപ്പി ലെ ഉന്നത ഉദ്യോഗസ്ഥരെയും, ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയ ഐകെഎമ്മി നെയും മന്ത്രി അഭിനന്ദിച്ചു.
പൊതു ക്യൂ ലിസ്റ്റിന് പുറമെ പ്രത്യേക മുന്‍ഗണനകള്‍ക്ക് അര്‍ഹരായവരുടെ പ്രത്യക ക്യൂ ലിസ്റ്റുകളും, പരിഗണിക്കുന്നതിനുള്ള റൊട്ടേഷന്‍ ചാര്‍ട്ടും തയ്യാറാക്കിയിരുന്നു. കരട് ക്യൂ ലിസ്റ്റിന്‍ മേലും കരട് സ്ഥലം മാറ്റ ഉത്തരവിന്‍മേലും 10 ദിവസം വീതം ആ ക്ഷേപത്തിന് സമയം അനുവദിച്ചു. യാതൊരു മാന്വല്‍ നടപടിയും ഇല്ലാതെ പൂര്‍ണമാ യും സിസ്റ്റം ജനറേറ്റഡും ശാസ്ത്രീയവുമായാണ് സ്ഥലം മാറ്റ നടപടികള്‍ സ്വീകരിച്ചത്. പൊതു സ്ഥലമാറ്റ ഉത്തരവില്‍ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ മുമ്പാകെ അപ്പീല്‍ നല്‍കാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്.