അലനല്ലൂര്‍: കഥകള്‍ നിര്‍മിച്ചും പറഞ്ഞും ചളവ ഗവ.യുപി സ്‌കൂളില്‍ നടന്ന പ്രീ പ്രൈ മറി കഥോത്സവം കുരുന്നുകള്‍ക്ക് ആവേശമായി. കുട്ടികളുടെ സര്‍ഗാത്മകശേഷി വികസിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് കഥക ളുടെ പ്രധാന്യമെന്ന വിഷയത്തില്‍ കഥോത്സവം നടത്തിയത്. വിദ്യാര്‍ഥികള്‍, രക്ഷി താക്കള്‍, മുത്തശ്ശിമാര്‍, പി.ടി.എ അംഗങ്ങള്‍, ബി.ആര്‍.സി പ്രതിനിധികള്‍ എന്നിവര്‍ വിവിധ കഥകളവതരിപ്പിച്ചു. കഥയുടെ അവതരണത്തില്‍ വന്ന മാറ്റങ്ങളും പുതിയകഥാ രീതിയുമെല്ലാം രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കി നല്‍കി.കുത്തിവര, വായ്ത്താരി, കൊ ത്ത്, ചുവടുകള്‍ ടീമുകള്‍ക്ക് അനുസരിച്ച് രക്ഷിതാക്കളെ ഗ്രൂപ്പുകളാക്കി കഥാ നിര്‍മാ ണവുമുണ്ടായി. പ്രീപ്രൈമറി അധ്യാപികമാര്‍ കഥ ചിത്രീകരണത്തിലൂടെ ദൃശ്യാവി ഷ്‌കാരവും നടത്തി. പി.ടി.എ പ്രസിഡന്റ് കെ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എന്‍.അബ്ബാസലി അധ്യക്ഷനായി. ബി.ആര്‍.സി പ്രതിനിധി അലി മാസ്റ്റര്‍, പി.ടി.എ വൈസ് പ്രസിഡന്റ് മഹഫൂസ് റഹീം, പ്രീപ്രൈമറി ചുമതല വഹിക്കുന്ന അധ്യാപിക പി.ആര്‍.ഷീജ, കെ.രവികുമാര്‍, വി.ഊര്‍മ്മിള, പി.അഭിജിത്ത്, പ്രീപ്രൈമറി അധ്യാപികമാരായ ശുഭ, ഷീന, സുകന്യ, സഹല, ഹസീന, വിജിഷ എന്നിവര്‍ നേതൃത്വം നല്‍കി.