കുമരംപുത്തൂര്‍ : ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുമരംപുത്തൂര്‍ വില്ലേജ് ഓ ഫിസും പരിസരവും ശുചീകരിച്ചു. പൂച്ചെടികള്‍ വച്ച് മനോഹരവുമാക്കി. വില്ലേജ് ഓ ഫിസര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ദേവദാസ് അധ്യക്ഷനാ യി. ട്രഷറര്‍ അനസ് മോന്‍, രവിചന്ദ്രന്‍, സന്തോഷ്, എജീഷ്, സാജു ജേക്കബ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി മുജീബ് മല്ലിയില്‍ സ്വാഗതവും മുന്‍ സെക്രട്ടറി ജയന്‍ പച്ചീരി നന്ദിയും പറഞ്ഞു.