മണ്ണാര്‍ക്കാട്: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഈ വര്‍ഷത്തെ വനമഹോത്സവത്തി ന് മണ്ണാര്‍ക്കാട് തുടക്കമായി. സംസ്ഥാനത്ത് പങ്കാളിത്ത വനപരിപാലനം ആരംഭിച്ചതി ന്റെ 25-ാം വര്‍ഷത്തില്‍ കേരള വനംവന്യജീവി വകുപ്പ്, മണ്ണാര്‍ക്കാട് വനവികസന ഏജ ന്‍സി, മണ്ണാര്‍ക്കാട് റെയ്ഞ്ച്, മണ്ണാര്‍ക്കാട് സ്റ്റേഷന്‍, ആനമൂളി വനസംരക്ഷണ സമിതി എന്നിവയുടെ സംയുക്താമുഖ്യത്തില്‍ ജൂലൈ ഏഴ് വരെയാണ് വനമഹോത്സവം നടക്കു ന്നത്. സൗജന്യ മെഡിക്കല്‍ ക്യാംപ്, പ്രകൃതി പഠന ക്യാംപ്, ചുരം വൃത്തിയാക്കല്‍, പരി സ്ഥിതി ക്വിസ്, കവിത രചന, സൈക്കിള്‍ റാലി, ബോധവല്‍ക്കരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അസ്ഥി രോഗ പരിശോധ ന, ജനറല്‍ മെഡിസിന്‍ ക്യാംപ് സംഘടിപ്പിച്ചു. ഓര്‍ത്തോ വിഭാഗം ഡോ.ഇര്‍ഷാദ്, ജനറ ല്‍ മെഡിസിന്‍ വിഭാഗം ഡോ. പി.വി.പ്രശാന്തും നേതൃത്വം നല്‍കി. 136 പേര്‍ പങ്കെടുത്തു. മരുന്ന് സൗജന്യമായി നല്‍കി.പാലക്കാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രരോഗ നിര്‍ണയ ക്യാംപിന് ഡോ.ശില്‍പ്പ നേതൃത്വം നല്‍കി.104 പേര്‍ പങ്കെടുത്തതില്‍ 12 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും 15 രോഗികള്‍ക്ക് തുടര്‍ചികിത്സയും ഉറപ്പ് നല്‍കി. പശ്ചിമഘടത്തിന്റെ മാതൃക ഉപയോ ഗിച്ച് പരിസ്ഥിതി, മാധ്യമ പ്രവര്‍ത്തകന്‍ കെ.ശരവണകുമാറിന്റെ നേതൃത്വത്തില്‍ പ്രകൃതി പഠന ക്ലാസ്സും നടന്നു. തെങ്കര ഗവ.ഹൈസ്‌കൂള്‍, രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കെ.ടി.എം ഹൈസ്‌കൂള്‍, പൊറ്റശ്ശേരി ഗവ.ഹൈസ്‌കൂള്‍ എന്നി വടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി പ്രശ്‌നോത്തരിയും നടത്തി. ദ്രവിച്ച ഇലകളുടെ നാമ്പുകള്‍ക്ക് പറയാന്‍ ഉള്ളത് എന്ന വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി തല കവിത രചനയും സംഘടിപ്പിച്ചു.കാട്ടുതീ പ്രതിരോധ സേനയുടെ സഹകരണത്തോ ടെ അട്ടപ്പാടി ചുരം റോഡ് വൃത്തിയാക്കി.വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദര്‍ശനവു മുണ്ടായി.
വനമഹോത്സവം മണ്ണാര്‍ക്കാട് റെയ്ഞ്ച് തല ഉദ്ഘാടനം ചിറപ്പാടം ദാറുല്‍ ഫുര്‍ഖാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി നിര്‍ വ്വഹിച്ചു. റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ അധ്യക്ഷനായി. പ്രൊബേഷനറി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.ടി.ഷിബുക്കുട്ടന്‍ സന്ദേശം നല്‍കി. മുഹമ്മദ് ഉനൈസ്, ടി.കെ. സീനത്ത്, ഷിബി കുര്യന്‍, ഇ.രാംകുമാര്‍, പി.ഹബ്ബാസ്, എന്‍.പുരുഷോത്തമന്‍, എം.മുഹ മ്മദ് സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.