മണ്ണാര്‍ക്കാട്: താലൂക്കിലെ ഭൂവിഷയങ്ങളില്‍ പരിഹാരം വൈകുന്നതില്‍ റവന്യൂ ഉദ്യോ ഗസ്ഥര്‍ക്കെതിരെ താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം. തെങ്കര പഞ്ചാ യത്തിലെ കൃഷിഭൂമി മണ്ണിട്ട് നികത്തിയത് പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഭൂമാഫിയക്ക് വളരാന്‍ സൗകര്യമൊരുക്കി കൊടുക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും ആരോപണമുയര്‍ന്നു. നടപടിയുടെ കാര്യം യോഗത്തില്‍ ഉറപ്പ് നല്‍കി യില്ലെങ്കില്‍ യോഗ ഹാളില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് താലൂക്ക് വികസന സമിതി അംഗമായ പാലോട് മണികണ്ഠന്‍ പറഞ്ഞു. റെവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ ശിച്ച് സ്‌കെച്ചും മഹസറും തയ്യാറാക്കി നികത്തിയ ഭൂമിയുടെ വിവരങ്ങളടക്കം സബ്ക ളക്ടര്‍ക്ക് നല്‍കിയതായി ഡെപ്യുട്ടി തഹസില്‍ദാര്‍ കെ.രാമന്‍കുട്ടി അറിയിച്ചു. മണ്ണ് നീ ക്കം ചെയ്ത് പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിറക്കേണ്ടത് സബ് കളക്ടറാണെന്നും റെവ ന്യു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അട്ടപ്പാടിയിലേക്ക് കെ.എസ്.ആര്‍.ടി.സി. പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അടുത്തിടെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചക്രങ്ങള്‍ ഊരിത്തെറിച്ച സംഭവം ജനങ്ങളെ ആശങ്കയിലാക്കിയതിന്റെ അടിസ്ഥാനത്തിലാണിത്. ചുരത്തിലൂടെയുള്ള യാത്രാസുരക്ഷിതത്വവും കെ.എസ്.ആര്‍ .ടി.സി. ഉറപ്പാക്കണം. ഇക്കാര്യം ഗതാഗതവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉറപ്പ് നല്‍കി. മഴക്കാ ലപൂര്‍വ്വശുചീകരണം വേഗത്തില്‍ നടപ്പിലാക്കാനായി തദ്ധേശസ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കാന്‍ എം.എല്‍.എ. നിര്‍ദേശിച്ചു.യോഗത്തില്‍ തഹസില്‍ദാര്‍ കെ.ബാലകൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. രാമന്‍കുട്ടി, വി.ജെ.ബീന, കെ.ടി. ജോസഫ്, താലൂ ക്ക് വികസനസമിതി അംഗങ്ങളായ എം. ഉണ്ണീന്‍, പി.ആര്‍.സുരേഷ്, ടി.കെ.സുബ്രഹ്മ ണ്യന്‍, മോന്‍സി തോമസ്, അബ്ദുള്ള, വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.