മണ്ണാര്‍ക്കാട്: 2022-23 സീസണിലെ നെല്ല് സംഭരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍ കാനുള്ള തുകയുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഈ സീസണില്‍ ഇതു വരെ 2,49,264 കര്‍ഷകരില്‍ നിന്നായി 7.30 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതി ന്റെ വിലയായി 2060 കോടി രൂപയാണ് ആകെ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. അതില്‍ മാര്‍ ച്ച് 28 വരെ പേ ഓര്‍ഡര്‍ നല്കിയ കര്‍ഷകര്‍ക്ക് 740.38 കോടി രൂപ സപ്ലൈകോ നേരിട്ടും 194.19 കോടി രൂപ കേരളാ ബാങ്ക് വഴി പി.ആര്‍.എസ്. വായ്പയായും ആകെ 934.57 കോടി രൂപ നല്‍കി. 2023 മാര്‍ച്ച് 29 മുതല്‍ മെയ് 16 വരെ പേ ഓര്‍ഡര്‍ നല്കിയ കര്‍ഷകര്‍ക്ക് എസ്. ബി.ഐ., കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയടങ്ങുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നും അനുവദിച്ച 700 കോടി രൂപയുടെ വായ്പയില്‍ നിന്ന് തുക വിതരണം പുരോഗമി ക്കുന്നു. ജൂണ്‍ 30 വരെ 487.97 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. 2022-23 സീസണില്‍ നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട 2060 കോടി രൂപയില്‍ 1422.54 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കണ്‍സോര്‍ഷ്യം അനുവദിച്ച 700 കോടി രൂപയുടെ വിതര ണം ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും. ഇതോടെ ആകെ വിതരണം ചെയ്ത തുക 1634.57 കോടി രൂപയാകും. ഈ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് പൂര്‍ണമാ യും കൊടുത്തു തീര്‍ക്കുന്നതിന് 425.43 കോടി രൂപ കൂടി ആവശ്യമായി വരും. തുക കണ്ടെത്തുന്നതിന് ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.