ഡോക്ടര്‍മാരുടെ മികച്ച സേവനം ഉറപ്പാക്കാന്‍ സമൂഹത്തിന്റെ പിന്തുണയാ വശ്യം: മന്ത്രി വീണാ ജോര്‍ജ്
മണ്ണാര്‍ക്കാട്: ഇത്തവണത്തെ ഡോക്ടേഴ്‌സ് അവാര്‍ഡിന് പുതിയ മാര്‍ഗ്ഗരേഖ തയ്യാറാ ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡോക്ട ര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നില്ല. ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിലും അവാര്‍ഡ് തുകയിലും മാറ്റം വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി മാര്‍ഗരേഖ തയ്യാറാ ക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ആ രോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡോക്ടര്‍മാരുടെ മികച്ച സേവനം ഉറ പ്പാക്കാന്‍ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആ രോഗ്യപരമായി ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഡോക്ടേഴ്‌സ് ഡേയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേ രെയുള്ള അക്രമം ചെറുക്കാന്‍ വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ചെറു ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതുകൂടാതെ ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപ ത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. എല്ലാ ഡോക്ടര്‍ മാര്‍ക്കും ആരോഗ്യ മന്ത്രി ആശംസകള്‍ നേര്‍ന്നു.