മണ്ണാര്‍ക്കാട്: മുസ്ലിം ലീഗിലെ കെ.പി.ബുഷ്‌റ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് സ്ഥാനം രാജി വച്ചു. യു.ഡി.എഫ് മുന്നണി ധാരണപ്രകാരമാണ് ഇന്ന് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. യു.ഡി.എഫ് അംഗങ്ങളായ മുഹമ്മദ് ചെറൂട്ടി, ബഷീര്‍ തെക്കന്‍, മണികണ്ഠന്‍ വടശ്ശേരി, പി.വി.കുര്യന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ബുഷ്‌റ രാജിക്ക ത്ത് സമര്‍പ്പിച്ചത്. രാജിക്കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചാ യത്ത് സെക്രട്ടറി എന്നിവര്‍ക്ക് കൈമാറിയതായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറി യിച്ചു.
മുന്നണി ധാരണപ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടര വര്‍ഷം മുസ്ലീം ലീഗിനും തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമാണ്. നേരത്തെ മുസ്ലീം ലീഗ് പ്രതിനിധിയായിരുന്ന സി.കെ.ഉമ്മുസല്‍മയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഒരു ഘട്ടത്തില്‍ ഇവര്‍ക്കെതിരെ ഭരണസമിതിയിലെ മറ്റ് യു.ഡി.എഫ് അം ഗങ്ങള്‍ രംഗത്ത് വന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇവരുടെ രാജിയെ യും രാജിക്കത്തിനെയും ചൊല്ലിയും കോലാഹലങ്ങളുണ്ടായി. നിയമ പോരാട്ടങ്ങള്‍ ക്കൊടുവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ ഉമ്മുസല്‍മ തിരിച്ചെത്തി യെങ്കിലും തുടര്‍ന്ന് യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസത്തിലൂടെ പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്ത് പോകേണ്ടി വരികയും ചെയ്തു.
പിന്നീടാണ് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന കെ.പി.ബുഷ്‌റ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റായി എത്തിയത്. 17 അംഗ ഭരണസമിതിയില്‍ കോ ണ്‍ഗ്രസ് ആറ്, മുസ്ലീം ലീഗ് അഞ്ച്, എല്‍.ഡി.എഫ് അഞ്ച്, മറ്റ് ഒരു അംഗം എന്നിങ്ങനെയാണ് കക്ഷിനില. അടുത്ത പ്രസിഡന്റിനെ കോണ്‍ഗ്രസും യു.ഡി.എഫും തീരുമാനിക്കുന്ന മുറക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ബഷീര്‍ തെക്കന്‍ പറഞ്ഞു. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നത് വരെ വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടിക്ക് പ്രസിഡന്റിന്റെ ചുമതല നല്‍കി.
