അഗളി: ഗുളിക്കടവില്‍ സ്വകാര്യ കമ്പനി സ്ഥാപിച്ച എടിഎമ്മിന് മുന്നിലെ ചില്ല് വിതില്‍ തകര്‍ന്ന് വീണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാരാറ ഗുഡ്ഢയൂര്‍ തൈപ്പറമ്പില്‍ ജോര്‍ജ് ജോസഫ് (56) ആണ് കാലിന് പരിക്കേറ്റ്.കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ പകല്‍ ഒന്നരയോടെ ആണ് സംഭ വം. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് തിരിയുന്നതിനിടെ ചില്ല് വാതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. താഴെ വീണ് പൊട്ടിയ വലിയ പാളിയില്‍ നിന്നും ചില്ല് കഷ്ണം തെറച്ച് കയറി വലത്തേക്കാല്‍ മുട്ടിന് താഴ്ഭാഗത്തെ മസിലിലെ വലിയ ഭാഗം മുറിഞ്ഞ് തൂങ്ങി പോവുകയായിരുന്നുവത്രെ. പേശിയിലെ അടര്‍ന്ന് തൂങ്ങിയ ദശ ഭാഗം പിന്നീട് കോട്ടത്ത റ ആശുപത്രിയില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. 60 ഓളം തുന്നിക്കെട്ടുകള്‍ വേണ്ടി വന്നു മുറിവുകള്‍ യോജിപ്പിക്കുവാന്‍. എടിഎം മെഷിനില്‍ നിന്നും മറുന്നതിന് മുന്‍പ് ചില്ല് തകര്‍ന്ന വീണത് കൊണ്ടാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില്ല് വാതില്‍ ഇളകിയിരിക്കുന്ന വിവരം എടിഎം സ്ഥാപിച്ചിട്ടു ള്ള ഹിറ്റാച്ചി കമ്പനി അധികൃതരെ അറിയിച്ചിട്ടും പരിഹരിക്കാന്‍ നടപടി സ്വീകരിച്ചി ല്ലെന്ന് പരാതിയുണ്ട്.
