കോട്ടോപ്പാടം: അനീമിയ പൂര്‍ണമായും തുടച്ചുനീക്കുകെയന്ന ലക്ഷ്യത്തോടെ ആരോ ഗ്യവകുപ്പ് നടപ്പിലാക്കുന്ന വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് അഥവാ വിവ കേരളം കാംപെയിന് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്തും കു ടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ചൂരിയോട് കാപ്പുപറമ്പ് പട്ടിക വര്‍ഗ കോള നിയില്‍ പരിശോധന ക്യാംപ് സംഘടിപ്പിച്ചു.15 വയസു മുതല്‍ 45 വയസു വരെ പ്രായ മുള്ള സ്ത്രീകളുടെ ഹീമോഗ്ലോബിന്‍ ലെവല്‍ പരിശോധിച്ച് വിളര്‍ച്ചയുള്ള വരെ കണ്ടെ ത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണ് കാംപെയിനിലൂടെ ലക്ഷ്യ മിടുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഒ. ആയിഷ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മ ദാലി പദ്ധതി വിശദീകരണം നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വിനോദ്കു മാര്‍, ജെ.പി.എച്ച്.എന്‍ മിനി ചാക്കോ, എം.എല്‍.എസ്.പിമാരായ ഡോണ തോമസ്, കെ. അനീഷ, ആശാപ്രവര്‍ത്തക മൈമൂന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
