അഗളി: അവശനായി അമ്മയെ കാത്തുകഴിഞ്ഞ കുട്ടിക്കൊമ്പന്‍ കൃഷ്ണ ചരിഞ്ഞു. 13 ദിവ സങ്ങള്‍ക്ക് മുമ്പ് പാലൂരില്‍ കൃഷ്ണവനത്തിന് സമീപത്തെ സ്വകാര്യ കൃഷിയിടത്തിലാണ് ഒരു വയസുള്ള കുട്ടിയാനയെ കൂട്ടം തെറ്റിയ നിലയില്‍ കണ്ടെത്തിയത്. ആരോഗ്യം ക്ഷ യിച്ച് ക്ഷീണിതനായിരുന്ന കുട്ടിയാനയെ ആനക്കൂട്ടം കൂടെകൂട്ടാതിരുന്നതോടെ വനപാ ലകരുടെ സംരക്ഷണയില്‍ കഴിഞ്ഞ് വരികയായിരുന്നു. ബൊമ്മിയാംപടി ക്യാംപ് ഷെ ഡ്ഡിലെ കൂട്ടിലാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് കുട്ടിയാന ചരിഞ്ഞത്. ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് പോസ്റ്റ്മാര്‍ട്ട ത്തിന് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. വനം വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്ര ഹാം, അഗളി മൃഗാശുപത്രിയിലെ ഡോ.ഡെന്നീസ് ജോര്‍ജ് എന്നിവരാണ് പോസ്റ്റ് മാര്‍ട്ടം നടത്തിയത്. ഇന്ന് പകല്‍ പന്ത്രണ്ട് മണിയോടെ കുട്ടിയാനയ്ക്ക് താവളമൊരുക്കിയ ബൊ മ്മിയാംപടിയിലെ കൃഷ്ണവനത്തില്‍ ജഡം സംസ്‌കരിച്ചു. ഡി.എഫ്.ഒ ആര്‍.ശിവപ്രസാദ്, അട്ടപ്പാടി റെയ്ഞ്ച് ഓഫിസര്‍ സി.വി.ബിജു, ഡെപ്യുട്ടി ആര്‍ഒമാരായ സി.എം.മുഹമ്മദ് അഷ്‌റഫ്, വി.ബിനു, എസ്.എഫ്.ഒമാരായ എം.ശ്രീനിവാസന്‍, കെ.പ്രവീണ്‍, ബി.എഫ്.ഒ എസ്.വള്ളി തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
ഈ മാസം 15നാണ് പാലൂരിലെ സ്വകാര്യ തോട്ടത്തില്‍ കുട്ടികൊമ്പനെ തൊഴിലാളികള്‍ കണ്ടത്. പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകരെത്തി ആനയെ പരിപാലി ച്ചു. അന്ന് ഉച്ചയോടെയെത്തിയ അമ്മയാനയ്‌ക്കൊപ്പം കുട്ടിയാന മടങ്ങിയെങ്കിലും പി ന്നീട് വൈകീട്ടോടെ തിരിച്ചെത്തുകയായിരുന്നു.വനംവകുപ്പുത്തെ കാട്ടിലേക്ക് മാറ്റി യെങ്കിലും അമ്മയാന കൂടെ കൂട്ടാതായതോടെ കുട്ടികൊമ്പന്‍ ഒറ്റപ്പെട്ടു.തുടര്‍ന്ന് 16ന് ദൊഡ്ഡുക്കട്ടിയിലെ കൃഷ്ണവനത്തില്‍ താത്കാലിക കൂടൊരുക്കി അമ്മയാനയ്ക്കായി വനംവകുപ്പ് കാത്തിരിക്കുകയായിരുന്നു.അമ്മയാന കൂടിന് സമീപമെത്തിയെങ്കിലും അന്നും കുട്ടിയാനയെ കൂടെ കൂട്ടിയില്ല. അടുത്ത ദിവസം ബൊമ്മിയാംപടിയിലെ ക്യാംപ് ഷെഡ്ഡിന് സമീപം താത്കാലിക കൂടൊരുക്കി കുട്ടിക്കൊമ്പനെ ഇവിടേയ്ക്ക് മാറ്റി. ലാക്ടോജന്‍ അടങ്ങിയ ഭക്ഷണവും കരിക്കന്‍വെള്ളവും തണ്ണിമത്തനുമെല്ലാം നല്‍കി. ക്ഷീണം മാറിയ ആനക്കുട്ടി ഓടിക്കളിച്ചിരുന്നെങ്കിലും ഇടയ്ക്ക് ക്ഷീണമനുഭവ പ്പെട്ടതോടെ ഡോക്ടര്‍മാരെത്തി ചികിത്സ നല്‍കി.
രാത്രികാലങ്ങളില്‍ തണുപ്പേല്‍ക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിട ത്തിലേക്കും മാറ്റി തളച്ചിരുന്നു.തിങ്കളാഴ്ച രാവിലെ അവശനിലയില്‍ കിടന്ന ആനയ്ക്ക് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാം ചികിത്സ നല്‍കിയിരുന്നു.തുടര്‍ന്ന് ലാക്ടോജന്‍ അടങ്ങിയ ഭക്ഷണവും പുല്ലും തിന്നിരുന്നു.എന്നാല്‍ ചൊവ്വാഴ്ച രാവിലെ വരെ നടന്നിരുന്ന ആനക്കുട്ടി ഉച്ചയോടെ അവശനിലയില്‍ കിടക്കുകയും തുടര്‍ന്ന് രാത്രിയില്‍ മരണം സംഭവിക്കുകയുമായിരുന്നു. കൃഷ്ണവനത്തില്‍ നിന്നും കിട്ടിയതിനാ ല്‍ വനപാലകര്‍ ആനക്കുട്ടിയ്ക്ക് കൃഷ്ണയെന്നാണ് ഓമന പേരിട്ടത്.
