മണ്ണാര്‍ക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തച്ചമ്പാറ മുള്ളത്തുപാറ പൂവശ്ശേരി വീട്ടില്‍ ഹംസ (വാപ്പു -71) ആണ് മരിച്ചത്. ദേശീയപാതയില്‍ ചൂരിയോട് പാലത്തിന് സമീപം കഴിഞ്ഞ 12ന് കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തി ലാണ് ഓട്ടോറിക്ഷാ യാത്രക്കാരനായിരുന്ന ഹംസയ്ക്ക് പരിക്കേറ്റത്. പെരിന്തല്‍മണ്ണ യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ആമിന. മക്കള്‍: സീനത്ത്, കദീജ, ഷെറീന, സെയ്ഫുന്നിസ. മരുമക്കള്‍: അബ്ദുള്‍ സലാം, ഹംസ, റഫീക്ക്,ജലീല്‍.