അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജില്‍ നിന്നും ആദ്യമായി വിശുദ്ധഖുര്‍ആന്‍ ഹൃദിസ്ഥമാക്കി സൗജന്യമായി വിശുദ്ധ ഉംറകര്‍മ്മം നിര്‍വ്വഹിക്കാനുള്ള നേട്ടം കൈ വരിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും അവരെ അനുഗമിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യാത്രയയപ്പ് നല്‍കി. ദാറുല്‍ ഫുര്‍ഖാനില്‍ നിന്നും ആദ്യം ഹിഫ്‌ള് പൂര്‍ത്തിയാക്കുന്ന മൂന്ന് കുട്ടികള്‍ക്ക് ഷാഹി നൊബി ലിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് അശ്‌റഫ് ഒമാന്‍ സ്‌നേഹ സമ്മാ നമായി വാഗ്ദാനം ചെയ്ത വിശുദ്ധ ഉംറകര്‍മ്മം ചെയ്യാനുള്ള അവസരം ലഭിച്ചത് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സ്വദേശി പള്ളിക്കാ ട്ടുതൊടി സെയ്ദിന്റെയും റോഷ്മി പര്‍വീന്റെയും മകന്‍ റിസ്‌വാന്‍, എടത്തനാട്ടുകര പാലക്കടവ് സ്വദേശി എരൂത്ത് ഫിറോസ്ബാബു വിന്റേയും ഉനൈസയുടെയും മകന്‍ സ്വാലിഹ്, കോട്ടോപ്പാടം സ്വദേശി മുത്താണില്‍ മുഹമ്മദാലി മിശ്കാത്തിയുടെയും ഫിറോസ്ബീഗത്തിന്റെയും മകന്‍ അസീലിന്‍ എന്നിവര്‍ക്കാണ്.
യാത്രയയപ്പ് സമ്മേളനം ഷാഹി നോബിലിറ്റി ട്രസ്റ്റ് ഡയറക്ടര്‍ അബ്ദുറഹിമാന്‍ മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കെഎന്‍എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി അധ്യക്ഷത വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന ദാനം ഷാഹി നൊബിലിറ്റി ട്രസ്റ്റ് അംഗം സുനിതാ ബീവി, ഖാദര്‍ ഹാജി മുംബൈ എന്നിവര്‍ നിര്‍വ്വഹിച്ചു. മുഹമ്മദാലി മിശ്കാത്തി മുഖ്യപ്രഭാഷണം നടത്തി. എസ് എം എ കോളേജ് സെക്രട്ടറി പി കുഞ്ഞിമൊയിതീന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ വി പി അബൂബക്കര്‍ ഫാറൂഖി, കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി പി സുബൈര്‍ മാസ്റ്റര്‍, കെ എന്‍ എം എടത്തനാട്ടുകര സൗത്ത് മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ എന്‍ എം എടത്ത നാട്ടുകര നോര്‍ത്ത് മണ്ഡലം ട്രഷറര്‍ എന്നിവര്‍ സംസാരിച്ചു. ഈ മാസം 18 ന് പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ ഫാറൂഖിയോടൊപ്പം പുറപ്പെടും.അടുത്ത വര്‍ഷവും ആദ്യം ഖുര്‍ ആന്‍ ഹൃദിസ്ഥമാക്കുന്ന കുട്ടികള്‍ക്ക് ഷാഹി നോബിലിറ്റി ട്രസ്റ്റ് ഉംറ വാഗ്ദാനം ചെയ്തിട്ടുണ്ട്.