മണ്ണാര്‍ക്കാട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ വട്ടമ്പലം ചക്കരകുളമ്പ് റോഡില്‍ അഗ്നിരക്ഷാ നിലയത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. പാലോട് ജോമോന്‍ എന്നയാളുടെ സ്‌കൂട്ടറിലാണ് അഗ്നിബാധയുണ്ടായത്. സംഭവം നേരില്‍ കണ്ട അഗ്നിരക്ഷാ സേന അംഗങ്ങള്‍ വേഗ ത്തിലെത്തി തീയണക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആള പായമില്ല. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചിരുന്നതായി യാത്രക്കാരന്‍ പറഞ്ഞു.ഫയര്‍ ആന്‍ ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്റെ നേതൃത്വത്തില്‍ സമയോചിതമായി തീയണച്ച തിനാല്‍ വന്‍ അപകടം ഒഴിവായി.
