മണ്ണാര്‍ക്കാട്: വന്‍ അക്കേഷ്യാമരം കടപുഴകി വീണ് മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ആനമുളി ഫോറസ്റ്റ് സ്‌റ്റേഷന് എതിര്‍വശത്ത് കൂറ്റ ന്‍ മരമാണ് നിലംപൊത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വൃക്ഷത്തലപ്പ് റോഡിന്റെ മുക്കാല്‍ ഭാഗത്തോളം കിടന്നിരുന്നതിനാല്‍ വലിയ വാഹന ങ്ങള്‍ക്ക് കടന്ന് പോകാനായില്ല. ഈ സമയം ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവ ഴി യാത്ര സാധ്യമായത്. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേന യെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുന: സ്ഥാപിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ് ക്യു ഓഫിസര്‍ ടി.ജയരാജന്‍, സേന അംഗങ്ങളായ കെ.എം. നസീര്‍, കെ.വി.സുജിത്, വി. നിഷാദ്, എം.എസ്.ഷോബിന്‍ദാസ്, എം.എസ്.ഷബീര്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ച് നീക്കിയത്.
ഞായറാഴ്ച ചുരം റോഡില്‍ മൂന്നാം വളവിന് സമീപത്തും രാത്രിയില്‍ മരം വീണ് ഗതാഗ തം തടസ്സപ്പെട്ടിരുന്നു.മഴക്കാലമായതോടെ പാതയോരത്തെ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുന്നത് പതിവാകുകയാണ്. മരങ്ങള്‍ വീണ് പലയിടത്തും വൈദ്യുതി തടസ്സപ്പെ ടുന്നതും സ്ഥിരമാണ്. ചൊവ്വാഴ്ച രാത്രിയില്‍ പെരിമ്പടാരി പോത്തോഴിക്കാവ് റോഡില്‍ മരം വൈദ്യുതി ലൈനിലേക്ക് വീണിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരെത്തിയാണ് മാറ്റിയത്. റോഡിലക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങളുടെ ശിഖിരമാണ് പലപ്പോഴും വാഹ നയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നത്. മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ ഇത്തര ത്തിലുള്ള മരങ്ങളുണ്ട്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ട്രീ കമ്മിറ്റി ചേര്‍ന്നെടുത്ത തീരുമാനപ്രകാരം അടുത്തിടെ പത്തോളം മരങ്ങള്‍ മുറിച്ച് മാറ്റിയിരുന്നു. മണ്ണാര്‍ക്കാട്- ചിന്നത്തടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരുനൂറിലധികം മരങ്ങള്‍ മുറിച്ച് നീക്കാനും ധാരണയായിട്ടുണ്ട്.
