മണ്ണാര്‍ക്കാട്: സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച് പച്ചക്കറികള്‍ക്ക് വിലക്കയറ്റം. തക്കാളി, പച്ചമുളക്, ഇഞ്ചി, മല്ലിയില, ക്യാരറ്റ് എന്നിവയാണ് ഇപ്പോള്‍ വില കുതിപ്പില്‍ മുന്നില്‍. മണ്ണാര്‍ക്കാട് മാര്‍ക്കറ്റില്‍ തക്കാളി കിലോയ്ക്ക് 80 മുതല്‍ നൂറ് രൂപ വരെയാണ് വില. പച്ചമുളക് 120, ഇഞ്ചി 210, മല്ലിയില 160, ക്യാരറ്റ് 80 എന്നിങ്ങനെയാണ് വില. അമ്പത് ശതമാനത്തിന് മുകളിലേക്കാണ് വര്‍ധനവുണ്ടായിരിക്കുന്നത്. വലിയ ഉള്ളി, കുമ്പളങ്ങ, മത്തന്‍,പടവലം, കാബേജ് തുടങ്ങിയവയ്ക്കാണ് വിലയില്‍ അല്‍പ്പ മെങ്കിലും ആശ്വാസമുള്ളത്. വലിയ ഉള്ളി 20-25, ചെറിയ ഉള്ളി 80-90, കുമ്പളങ്ങ 20-25, വെണ്ടയ്ക്ക് 40-50, മുരിയങ്ങക്കായ 50-60, ചെറുനാരങ്ങ 50, മത്തന്‍ 20-25, പയര്‍ 35-40, കാബേജ് 20, പച്ചക്കായ 30 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. കര്‍ണാടകയിലെ മൈസൂര്‍, തമിഴ്നാട്ടിലെ ഒട്ടംഛത്രം എന്നിവടങ്ങളില്‍ നിന്നാണ് മണ്ണാര്‍ക്കാട്ടേയ്ക്കും പ്രധാനമായും പച്ചക്കറികളെത്തുന്നത്. ഉത്പാദന കേന്ദ്രങ്ങളില്‍ മഴയെ തുടര്‍ന്ന് കൃ ഷിനാശമുണ്ടായതാണ് വിലവര്‍ധനവിന് കാരണമായി പറയപ്പെടുന്നത്. വിലഇനിയും വര്‍ധിക്കാനും സാധ്യതയുള്ളതായാണ് സൂചന. അതേ സമയം ഒരു മാസത്തിനുള്ളില്‍ വിലകുറയുമെന്നും വിപണിയില്‍ പ്രതീക്ഷയുണ്ട്. പെരുന്നാള്‍ ദിനം അടുത്തതോടെ പച്ചക്കറികള്‍ക്കും വിലവര്‍ധിച്ചത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!