കോട്ടോപ്പാടം:അബുദാബി കെ.എം.സി.സി കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അകാലത്തില്‍ വിട്ടുപിരിഞ്ഞ കെ. എം.സി.സി പ്രവര്‍ത്തകരായ എന്‍.പി.മുനീറിന്റെയും പടുവില്‍ നിഷാദിന്റെയും സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സലീം നാലകത്ത് അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലടി അബൂബക്കര്‍ മുഖ്യ പ്രഭാഷണവും എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത് അനുസ്മ രണ പ്രഭാഷണവും നടത്തി.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര,കെ.പി.ഉമ്മര്‍,കെ.ടി.അബ്ദുള്ള, മുനീര്‍ താളിയില്‍, ഹമീദ് കൊമ്പത്ത്, റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദലി,എം.പി. സാദിഖ്,അസീസ് കോട്ടോപ്പാടം, എ.കെ.കുഞ്ഞയമു, എ.നസീമ,മനാഫ് കോട്ടോപ്പാടം, കെ.എം.സി.സി ഭാരവാഹികളായ നജീബ് തയ്യില്‍, നൗഫല്‍ മണലടി,പി. ഫൈസല്‍ ബാബു, സാജിദ് ചിറക്കല്‍പടി,സലീം അച്ചിപ്ര പ്രസംഗിച്ചു. പഞ്ചായത്തിലെ 120 ല്‍പരം പ്രതിഭകള്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!