മണ്ണാര്‍ക്കാട്: കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു. ഡി.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ജനകീയ സായാഹ്ന സദസ് നടത്തി. മണ്ണാര്‍ക്കാട് ടൗണില്‍ നടന്ന സദസ് ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മണ്ഡലം ചെയര്മാന് റഷീദ് ആലായന്‍ അധ്യക്ഷനായി. നേതാക്കളായ പി.ആര് സുരേഷ്, പൊന്‍പാറ കോയക്കുട്ടി, ടി.എ സലാം മാസ്റ്റര്‍, വി.വി ഷൗക്കത്തലി, അയ്യപ്പന്, എം.ആര് സത്യന്, മനോജ്, അസീസ് ഭീമനാട്, സാബു, ബേബി രാജ്, അബു വറോടന്‍, കെ.ആലിപ്പു ഹാജി, നൗഷാദ് വെളളപ്പാടം, അഡ്വ. നൗഫല്‍ കളത്തില്‍, ഗിരീഷ് ഗുപ്ത, ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, അരുണ്‍കുമാര്‍ പാലക്കുറു ശ്ശി, കെ.യു ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍ പി.സി ബേബി സ്വാഗതവും ഹുസൈന് കോളശ്ശേരി നന്ദിയും പറഞ്ഞു.