അലനല്ലൂര്‍: എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവ രയേും ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം നേടിയ എടത്തനാ ട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനേയും വേനല്‍തുമ്പി കലാജാഥ യില്‍ പങ്കെടുത്ത കുട്ടികളേയും എടത്തനാട്ടുകര ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി യും, എസ്.എഫ്.ഐ ലോക്കല്‍ കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ഹര്‍ഷ ക്ക് അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി ഫായിസ്, ജില്ലാ കമ്മിറ്റി അംഗം വിഷ്ണു, സി.പി.എം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം പി.രഞ്ജിത്ത്, ലോക്കല്‍ സെക്രട്ട റി സോമരാജന്‍, അംഗങ്ങളായ വി.അബ്ദുള്ള മാസ്റ്റര്‍, സി.ടി.രവി, പി.പ്രജീഷ്, എസ്.എഫ്. ഐ ലോക്കല്‍ പ്രസിഡന്റ് സനല്‍, ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹികളായ ലിനു ഭാസ്‌കരന്‍, സജിത, ഗഫൂര്‍ കുരിക്കള്‍, രോഹിത്, ജംഷീര്‍, റംഷി റസല്‍, ശിവപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. ജമാലുദ്ദീന്‍ മാളിക്കുന്ന് ഓറിയന്റേഷന്‍ ക്ലാസെടുത്തു. ഡി. വൈ.എഫ്.ഐ മേഖല സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതവും പ്രസിഡന്റ് അമീന്‍ മഠത്തൊടി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!