മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌ മെന്റ് റിസള്‍ട്ട് ജൂണ്‍ 13ന് വൈകീട്ട് 4ന് പ്രസിദ്ധീകരിക്കും. ജൂണ്‍ 15ന് വൈകീട്ട് 5 മണി വരെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനു സരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗ ണിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്‌ സൈറ്റിലെ ‘Click for Higher Secondary Admissison’ എന്ന ലിങ്കിലൂടെ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം. ഇതിന് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകരുടെ വീടിനടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌കുകളില്‍ നിന്നും തേടാവു ന്നതാണ്.ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെ ങ്കില്‍ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരു ത്തലുകള്‍/ഉള്‍പ്പെടുത്തലുകള്‍ ജൂണ്‍ 15ന് വൈകീട്ട് 5 മണിക്കുള്ളില്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ ചെയ്യണം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ലഭിക്കുന്ന അലോട്ട്‌മെ ന്റ് റദ്ദാക്കപ്പെടും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസ രമാണിത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പാല്‍മാര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്‌ സൈറ്റില്‍ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!