മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസം അട്ടപ്പാടി ഗൂളിക്കടവിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സബ്ഡിപ്പോ ഇന്‍സ്‌പെ ക്ടറെ ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പ് വരുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ദേശീയ വൈസ് പ്രസിഡന്റ് എം.ടി.അസ്ലം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.സഫ്‌വാന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.യു.ഹംസ, സെക്രട്ടറി ഷൗക്കത്ത് തിരുവിഴാംകുന്ന്, മണ്ഡലം ഭാരവാഹികളായ ആസിഫ്, അജ്മല്‍, ഫവാസ്, സി.എച്ച്.ഹാഷിം, ഷാമില്‍, റാഷിഖ്, ഹാഷിം, ആദം, റയീസ്, സഹല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
