അഗളി: അട്ടപ്പാടിയില്‍ മലമുകളില്‍ കൃഷി ചെയ്യാനായി തയ്യാറാക്കിയിരുന്ന കഞ്ചാവ് ചെടികള്‍ എക്‌സൈസ്, വനംവകുപ്പ് സംഘം സംയുക്തമായി നടത്തിയ പരിശോധന യില്‍ കണ്ടെത്തി നശിപ്പിച്ചു. പാടവയല്‍ കുറുക്കത്തിക്കല്ല് ഊരില്‍ നിന്നും ഏകദേശം ഒരു കിലോ മീറ്റര്‍ മാറി നായ്ബര മലയുടെ മുകളില്‍ നിന്നും 437 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഒന്ന്, രണ്ട് മാസം പ്രായമുള്ള ചെടികള്‍ പത്ത് തടങ്ങളിലായി നടുന്നതി നായി തയ്യാറാക്കി വെച്ച നിലയിലായിരുന്നു. നിക്ഷിപ്ത വനപ്രദേശമായതിനാല്‍ കഞ്ചാ വ് നട്ടുവളര്‍ത്തിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് അറിയിച്ചു. സം ഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടി സ്ഥാനത്തില്‍ ഇന്ന് രാവിലെ 6.40ഓടെയാണ് പാലക്കാട് ഐ.ബി യൂനിറ്റ്, മണ്ണാര്‍ക്കാട് സര്‍ക്കിള്‍, അഗളി റെയ്ഞ്ച് പാര്‍ട്ടി, മുക്കാലി ഫോറസ്റ്റ് സംഘം എന്നിവര്‍ സംയു ക്തമായി പരിശോധന നടത്തിയത്. മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി.ആദര്‍ശ്, പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫല്‍, അഗളി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശ്രീനിവാസന്‍, അസി.എക്‌ സൈസ് ഇന്‍സ്പക്ടര്‍ ആര്‍.രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍.എസ്.സുരേഷ്, വി.ആര്‍.സുനില്‍കുമാര്‍, ടി.വിശ്വനാഥന്‍, ടി.ആര്‍.വിശ്വകുമാര്‍, കെ.ജെ.ഓസ്റ്റിന്‍, ജെ. ആര്‍.അജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണമൂര്‍ത്തി, എ.കെ.രജീഷ്, ആര്‍.പ്രദീപ്, ഡ്രൈവര്‍മാരായ ജയപ്രകാശ്, ടി.എസ് ഷാജിര്‍ തുടങ്ങിയവര്‍ പരിശോധ നയില്‍ പങ്കെടുത്തു.

എട്ട് മാസങ്ങള്‍ക്ക് മുമ്പ് പാടവയല്‍ കുറുക്കത്തിക്കല്ല് ഊരില്‍ നിന്നും ഏകദേശം നാല്കിലോ മീറ്റര്‍മാറി പാമന്‍തോടിന്റെ കരകളില്‍ നട്ടുവളര്‍ത്തി 802 കഞ്ചാവ് ചെ ടികള്‍ എക്‌സൈസ്-വനം സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി നശിപ്പി ച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!