മണ്ണാര്‍ക്കാട്: പോളിടെക്‌നിക് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള റഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് ജൂണ്‍ 14 മുതല്‍ അപേക്ഷിക്കാം. കേരളത്തിലെ മുഴുവന്‍ ഗവ ണ്മെന്റ്, എയിഡഡ്,ഐ.എച്ച്.ആര്‍.ഡി, സിഎപിഇ സ്വാശ്രയ പോളിടെക്നിക് കോളജുക ളിലേക്കും സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം.

എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി/സി.ബി.എസ്.ഇ-10മറ്റ് തുല്യ പരീക്ഷകളില്‍ ഉപരി പഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങ ളായി പഠിച്ചവര്‍ക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷി ക്കാം. കേരളത്തിലെ സര്‍ക്കാര്‍,ഐ.എച്ച്.ആര്‍.ഡി, സിഎപിഇ പോളികളിലെ മുഴുവന്‍ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളി ടെക്നിക് കോളജുകളിലെ 50% സര്‍ക്കാര്‍ സീറ്റിലേക്കുമാണ് ഓണ്‍ലൈന്‍ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എല്‍.സി/വി.എച്ച്.എസ്.ഇ പാസ്സായവര്‍ക്ക് യഥാക്രമം 10, 2 ശതമാനം വീതം റിസര്‍വേഷന്‍ ഉണ്ട്. ഢഒടഋ പാസ്സായവര്‍ക്ക് അവരുടെ ട്രേഡുകള്‍ അനുസരിച്ചാ ണ് ബ്രാഞ്ചുകള്‍ തെരെഞ്ഞെടുക്കാന്‍ സാധിക്കുക. ഭിന്നശേഷിയുള്ളവര്‍ക്ക് 5 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങ ളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവര ണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. യ്ക്ക് ലഭിച്ച മാര്‍ക്കില്‍ കണക്ക്, സയന്‍സ് എന്നിവയ്ക്ക് മുന്‍ തൂക്കം നല്‍കിയാണ് സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇന്‍ഡക്സ് സ്‌കോര്‍ നിശ്ചയിക്കുന്നത് കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുന്‍ തൂക്കം നല്‍കിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്റെ ഇന്‍ഡക്‌സ് സ്‌കോര്‍ നിശ്ചയിക്കുക.

പൊതു വിഭാഗങ്ങള്‍ക്ക് 200 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കേണ്ടതും ശേഷം വിവിധ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ്/ ഐ.എച്ച്.ആര്‍.ഡി, സിഎപിഇ/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കും എന്‍.സി.സി/ സ്‌പോര്‍ട്‌സ് ക്വാട്ടകളിലേക്കും അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയു ന്നതുമാണ്. NCC | Sports ക്വാട്ടായില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ ആയി അപേ ക്ഷിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പ് യഥാക്രമം എന്‍.സി.സി ഡയറക്ടറേറ്റിലേക്കും, സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കും നല്‍കണം. സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളജ്, സര്‍ക്കാര്‍ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ കോളജിലേക്കും ഓണ്‍ലൈനായി അപേ ക്ഷിച്ചാല്‍ മതിയാകും. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാകും. ജൂണ്‍ 14 നു ആരംഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ജൂണ്‍ 30 വരെ തുടരും. കൂടു തല്‍ വിവരങ്ങള്‍ www.polyadmission.org എന്ന വെബ് സൈറ്റില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!