കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ പുള്ളിപുലിയെ ചത്തനിലയില്‍ കണ്ടെത്തി. സൈലന്റ്‌വാലി വനം റെയ്ഞ്ച് പരിധിയില്‍ വരുന്ന വനത്തിന് സമീപത്തെ നീര്‍ച്ചാലില്‍ ഇന്ന് വൈകീട്ട് നാലര മണിയോടെയാണ് ജഡം കണ്ടത്. തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികാണ് ജഡം കണ്ടത്. വിവരമറിയിച്ച പ്രകാരം വനപാലകര്‍ സ്ഥലത്തെത്തി.സൈലന്റ് വാലി വനം റെയ്ഞ്ച് ഡെപ്യുട്ടി ഫോറസ്റ്റ് റെ യ്ഞ്ച് ഓഫിസര്‍ കെ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുലി യുടെ ജഡം അമ്പലപ്പാറം വനം ഔട്ട് പോസ്റ്റിലേക്ക് മാറ്റി.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാറിന്റെ നേതൃത്വ ത്തിലുള്ള വനപാലക സംഘവും സ്ഥലത്തെത്തിയിരുന്നു.ഏകദേശം മൂന്ന് വയസ്സ് പ്രാ യം മതിക്കുന്ന പെണ്‍പുലിയാണ് ചത്തത്. പ്രത്യക്ഷത്തില്‍ പുലിയുടെ ശരീരത്തില്‍ പരിക്കുകളോ മറ്റോ കാണാനില്ലെന്നാണ് വനപാലകര്‍ പറയുന്നത്. ജഡം നാളെ പോസ്റ്റ്മാ ര്‍ട്ടം നടത്തും.ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് വനംവകുപ്പ് അധികൃ തര്‍ അറിയിച്ചു.
