മണ്ണാര്‍ക്കാട്: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തിപ്രാപിക്കുന്ന ബിപോര്‍ജോയ് തുടര്‍ന്നുള്ള മൂന്ന് ദിവസം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍ എട്ടു മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ 24 മണിക്കൂ റില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചിച്ചിരി ക്കുന്നത്. ജൂണ്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറ ണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, ഒമ്പതിന് തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, 10, 11,12 തിയതികളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭി ക്കുമെന്നാണ് പ്രവചനം.

സാധാരണഗതിയില്‍ നിന്നും അല്‍പം വൈകി കാലവര്‍ഷം ജൂണ്‍ നാലിന് എത്തുമെ ന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ കാലവര്‍ഷം ലക്ഷദ്വീപി ന്റെ അടുത്തെത്തിയെങ്കിലും അവിടെ നിന്നു മുന്നേറാന്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായില്ല. തുടര്‍ന്ന് പറഞ്ഞതിലും നാല് ദിവസം വൈകി ജൂണ്‍ എട്ടിനാണ് കേരളത്തി ലേക്ക് കാലവര്‍ഷമെത്തുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ കേരളത്തില്‍ ഇത്തവണ മഴ കൂടുതല്‍ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നേര ത്തെയുള്ള പ്രവചനം. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളിലേത് പോലെ ജൂണില്‍ മെല്ലെ പെ യ്ത് ജൂലൈയില്‍ ശക്തിയാര്‍ജ്ജിച്ച് ഓഗസ്‌റ്റോടെ കനത്ത മഴ ലഭിക്കുന്ന തരത്തിലാകും ഇത്തവണയും കാലവര്‍ഷത്തിന്റെ രീതിയെന്ന് കരുതുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!