മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍, ജൂനി യര്‍ റെഡ് ക്രോസ് പരീക്ഷാ വിജയികളെ അനുമോദിക്കുന്നതിനായി യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം 2023 സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് കോ- ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടര്‍ ടി.എം.അനുജന്‍ അധ്യക്ഷനായി. ഡയറക്ടര്‍മാരായ പി.അനിത, കെ.എ.കരു ണാകരന്‍, സംഘം സെക്രട്ടറി എം. മനോജ്, പി.ടി.എ പ്രസിഡന്റ് പി.രാമചന്ദ്രന്‍, എം.പി. ടി.എ പ്രസിഡന്റ് കെ.ഗ്രീഷ്മ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ കെ. കുഞ്ഞുണ്ണി സ്വാഗതവും ഡെപ്യുട്ടി ഹെഡ്മാസ്റ്റര്‍ പി.ബിന്ദു നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!