മണ്ണാര്‍ക്കാട്: താലൂക്കിലെ രണ്ടിടങ്ങളിലായി നടന്ന തദ്ദേശ ഉപ തെരഞ്ഞെടുപ്പില്‍ യു. ഡി.എഫിനും ബി.ജെ.പിയ്ക്കും ജയം. കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാ ര്‍ഡ് കല്ലമല വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റില്‍ ബി. ജെ.പി അട്ടിമറി വിജയം നേടി. 92 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാ നാര്‍ഥി ശോഭന ഇവിടെ വിജയിച്ചത്. ബി.ജെ.പി 441 വോട്ടും, എല്‍.ഡി.എഫ് 349 വോട്ടും, യു.ഡി.എഫ് 130 വോട്ടും നേടി. എല്‍.ഡി.എഫ് ഭരിക്കുന്ന കാഞ്ഞിരപ്പുഴ പഞ്ചാ യത്തില്‍ എല്‍.ഡി.എഫ് 9, യു.ഡി.എഫ് 7, ബി.ജെ.പി 3 എന്നിങ്ങനെയാണ് കക്ഷിനില. കരിമ്പ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കപ്പടത്ത് യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. യു.ഡി.എഫ് സ്ഥാനര്‍ഥി നീതു സുരാജ് 189 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയി ച്ചത്. ആകെ നേടിയ വോട്ട് 526. എല്‍.ഡി.എഫ് 337 വോട്ടും ബി.ജെ.പി 39 വോട്ടും നേടി. എല്‍.ഡി.എഫ് ഭരിക്കുന്ന കരിമ്പ പഞ്ചായത്തില്‍ എല്‍.ഡി.എഫ് 10, യു.ഡി.എഫ് 6, ബി.ജെ.പി 1 എന്നി ങ്ങനെയാണ് കക്ഷി നില. ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാ ദം പ്രകടിപ്പിച്ച് യു.ഡി.എഫും ബി.ജെപിയും പ്രകടനം നടത്തി.